മലയാളത്തിലെ യുവസുന്ദരിമാർക്ക് പാർട്ടിയൊരുക്കി ലിസി

കഴിഞ്ഞ ദിവസമാണ് എൺപതുകളിൽ ഒന്നിച്ച് അഭിനയിച്ച സിനിമാ താരങ്ങളുടെ സൗഹൃദക്കൂട്ടായ്മയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായത്. അതുപോലെയൊരു സൗഹൃദക്കൂട്ടായ്മയുടെ ചിത്രങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിൽ കാണ്ാൻ സാധിക്കുകയ മലയാളത്തിലെ യുവ സുന്ദരിമാരെയാണ്. യുവനടിമാർക്കായി പാർട്ടി ഒരുക്കിയത് നടി ലിസിയാണ്.

മലയാളത്തിലെ താരസുന്ദരിമാരെല്ലാം ഒത്തുചേർന്ന രാത്രിയുടെ ആഘോഷങ്ങളും വിശേഷങ്ങളുമാണ് ചിത്രത്തിൽ ഉള്ളത്. കീർത്തി സുരേഷ്, പാർവതി തിരുവോത്ത്,റിമ കല്ലിങ്കൽ, അന്ന ബെൻ, കല്ല്യാണി പ്രിയദർശൻ,അതിഥി ബാലൻ,പ്രയാഗ മാർട്ടിൻ എന്നിവരോടൊപ്പം ലിസിയും രാധികയും ഒത്തുചേർന്നിരിക്കുകയാണ്.താരസുന്ദരിമാരെല്ലാം ഒത്തുചേർന്നതിന്റെ ചിത്രങ്ങൾ മാത്രമാണ് സോഷ്യൽ മീഡിയയിൽ ഉള്ളത്.

 

താരങ്ങൾ എല്ലാം തന്നെ അതിവ സുന്ദരിമാരായാണ് ചിത്രത്തിൽ കാണാൻ കഴിയും. ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കീർത്തി സുരേഷ് കുറിച്ചത് ഇങ്ങനെയാണ്. പ്രിയപ്പെട്ടവർക്കൊപ്പം ഒരു മനോഹര രാത്രി എന്നാണ്. നടി റിമ കല്ലിങ്കൽ കുറിച്ചത് ഞങ്ങളെയെല്ലാവരെയും ഒന്നിച്ച് പാർട്ടിക്കു ക്ഷണിച്ച ലിസിക്കു നന്ദി എന്നും താരം കുറിച്ചു.എൺപതുകളിൽ തിളങ്ങി നിന്നിരുന്ന താരങ്ങളാണ് രാധികയും ലിസിയും.രാധിക ഇപ്പോഴും സിനിമയിൽ സജീവമാണ് എന്നാൽ ലിസി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ്

Aiswarya Aishu