നിങ്ങളുടെ പെണ്സുഹൃത്തിന്റെ സന്ദേശത്തിലെ ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കു, അവർ പറയാതെ പറയുന്ന ചില കാര്യങ്ങൾ

പ്രണയിക്കുന്ന സമയത്ത് കാമുകിയുമായി എപ്പോഴും ഫോണില്‍ ചാറ്റ് ചെയ്യുന്നവരാണ് ഇന്നത്തെ തലമുറ. കാമുകിമാര്‍ എപ്പോഴും ഇങ്ങനെ സന്ദേശങ്ങള്‍ അയക്കുന്നത് ചിലര്‍ക്ക്എ ങ്കിലും ബുദ്ധിമുട്ടും തോന്നിട്ടുണ്ടാകാം. എങ്കിലും ഇങ്ങനെ നിരന്തരം സന്ദേശങ്ങള്‍ അയക്കുന്നത് നിങ്ങളില്‍ അവര്‍ക്ക് അത്രമാത്രം സ്നേഹവും കരുതലും ഉള്ളതുകൊണ്ടുമാകാം എന്നാണ് പലരും അവകാശപ്പെടുന്നത്. ഒരു പെണ്‍കുട്ടി ഈ അഞ്ച് തരത്തില്‍ നിങ്ങള്‍ക്ക് സന്ദേശങ്ങള്‍ അയക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളെ പ്രണയിക്കുന്നു എന്നു കരുതിക്കോള്ളൂ. ആ അഞ്ച് തരം സന്ദേശങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

ഒന്ന്.
നിങ്ങളെ ഒരു പ്രത്യേക നിക്ക് നെയിം (പേര്) വിളിക്കുന്നെങ്കില്‍, പ്രത്യേകിച്ച് സന്ദേശങ്ങള്‍ അയക്കുമ്പോള്‍ വിളിക്കുന്നെങ്കില്‍ ആ പെണ്‍കുട്ടി നിങ്ങളെ വളരെ ആത്മാര്‍ഥമായി സ്നേഹിക്കുന്നുണ്ടത്രേ. ഒരു വ്യക്തിയുമായി അത്രയും കംഫോര്‍ട്ടബിള്‍ ആകുമ്പോഴാണ്. പെണ്‍കുട്ടികള്‍ അങ്ങനെ ചില പ്രത്യേക പേരുകള്‍ വിളിക്കുന്നത് എന്നും ലേഖനത്തില്‍ പറയുന്നു.

രണ്ട്.
ഇപ്പോള്‍ വാക്കുകളിലൂടെ മാത്രമല്ല , ഇമോജികളിലൂടെയും സംസാരിക്കുന്നവരാണ്.യുവതലമുറ. നിങ്ങള്‍ക്ക് മാത്രമായി എപ്പോഴും ഒരു പ്രത്യേക ഇമോജി അയക്കുന്നുണ്ടെങ്കിലും അവര്‍ക്ക് നിങ്ങള്‍ക്ക് അത്രയും പ്രിയപ്പെട്ടതാണ് എന്നാണ് അര്‍ഥമത്രേ.

മൂന്ന്
നിങ്ങളുടെ ഒരു ദിവസം എങ്ങനെ ഉണ്ടായിരുന്നു, ഓഫ് ഉളള ദിവസത്തെ പരിപാടി എന്താണ് എന്നീ ചോദ്യങ്ങളും നിങ്ങളോടുളള താല്‍പര്യമാണ് സൂചിപ്പിക്കുന്നത്. നിങ്ങളെ കാണാനുളള അവസരവും അതില്‍ നിന്നും അവര്‍ ആഗ്രഹിക്കുന്നുണ്ടാകും എന്നും ലേഖനം പറയുന്നു.

നാല്
നിങ്ങള്‍ ഇടുന്ന ഫോട്ടോകളെ കുറിച്ച് അഭിപ്രായം പ്രത്യേകം പറയുന്നത് നിങ്ങളോടുളള ഇഷ്ട സൂചകമാണത്രേ.

അഞ്ച്
അവളുടെ കുട്ടിക്കാലത്തെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നതും നിങ്ങളോടുളള അടുപ്പത്തെയാണ്.സൂചിപ്പിക്കുന്നത്. കാരണം പെണ്‍കുട്ടികള്‍ അവരുടെ ചെറുപ്പക്കാല ചിത്രങ്ങള്‍ അത്രയുംഅടുപ്പവും ഇഷ്ടവും ആണ് സൂചിപ്പിക്കുന്നത് എന്നും ലേഖനത്തില്‍ പറയുന്നു…

Krithika Kannan