Categories: Film News

വികെപി ചിത്രം ‘ലൈവ്’ മെയ് 12നെത്തും; ഫസ്റ്റ്‌ലുക്ക് പുറത്ത്!

വി.കെ പ്രകാശ് ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ലൈവ്’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്ത് വിട്ട് സിനിമയുടെ അണിയറ പ്രവർത്തകർ. . മംമ്ത മോഹൻദാസും സൗബിൻ ഷാഹിറും ഷൈൻ ടോം ചാക്കോയും പ്രിയ വാര്യറുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമ ഈ വരുന്ന മെയ് 12ന് തിയറ്ററുകളിൽ എത്തും.


സോഷ്യൽ ത്രില്ലർ വിഭാഗത്തിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കൃഷ്ണ പ്രഭ, രശ്മി സോമൻ, മുകുന്ദൻ, ജയരാജ് കോഴിക്കോട്, അക്ഷിത എന്നിവരടങ്ങുന്ന ശ്രദ്ധേയമായ താരനിരയാണുള്ളത്.എസ് സുരേഷ് ബാബുവാണ് സിനിമയുടെ രചന നിർവഹിക്കുന്നത്. ഫിലിംസ് 24ന്റെ ബാനറിൽ ദർപ്പൺ ബങ്‌ഗേജയും നിതിൻ കുമാറും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ലിസ്റ്റിൽ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

നിഖിൽ എസ് പ്രവീൺ ആണ് ലൈവ് എന്ന ചിത്രത്തിന്റെക്യാമറ കൈകാര്യം ചെയ്യുന്നത്. സിനിമയുടെ എഡിറ്റർ.സുനിൽ എസ് പിള്ളയാണ് അൽഫോൻസിന്റെ സംഗീതവും ദുന്ദു രഞ്ജീവ് രാധയുടെ കലാസംവിധാനവും നിർവഹിക്കുന്നു. അതേ സമയംഒരുത്തീയാണ് വികെ പ്രകാശ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ നായർ അഭിനയിച്ച ചിത്രമായിരുന്നു ഒരുത്തീ

Aswathy