മുഖ്യമന്ത്രിയും മന്ത്രിമാരും വേദിയില്‍ എഴുന്നേറ്റ് നില്‍ക്കുന്നു…ദേശീയ ഗാനം പ്ലേ ആയില്ല!!! ആലപിച്ച് വാസുകി ഐഎഎസ്

ലോക കേരളസഭയുടെ ഉദ്ഘാടന ചടങ്ങില്‍ റെക്കോഡ് ചെയ്ത ദേശീയഗാനം പ്ലേ ചെയ്യാനാകാതെ പ്രതിസന്ധി നേരിട്ടപ്പോള്‍ വേദിയിലെത്തി ദേശീയ ഗാനം ആലപിച്ച് പ്രതിസന്ധി പരിഹരിച്ച് കെ വാസുകി ഐഎഎസ്.

നിയമസഭാ മന്ദിരത്തിലെ ഹാളിലായിരുന്നു ലോക കേരള സഭയുടെ ഉദ്ഘാടനം. ഉദ്ഘാടനച്ചടങ്ങില്‍ ലേബര്‍ കമ്മിഷണറും നോര്‍ക്ക സെക്രട്ടറിയുമായ കെ.വാസുകിയും അവതാരകയും മറ്റുരണ്ടുപേരും ചേര്‍ന്നാണ് ദേശീയ ഗാനം ആലപിച്ചത്.

ദേശീയഗാനത്തിന് വേദിയില്‍ നിന്ന് അറിയിപ്പ് വന്നപ്പോള്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിനിധികളും മിനിറ്റുകളോളം എഴുന്നേറ്റ് നില്‍പ്പായി. എന്നാല്‍, ദേശീയഗാനം പ്ലേ ചെയ്യാനായില്ല. ഗാനം കേള്‍പ്പിക്കാന്‍ തടസ്സമുണ്ടായത് അറിഞ്ഞതോടെ വാസുകി വേദിയിലേക്കെത്തി. കൂടെ പരിപാടിയുടെ അവതാരകയും ചേര്‍ന്നു. മറ്റ് രണ്ടുപേരും ചേര്‍ന്നു, അങ്ങനെ എല്ലാവരും ചേര്‍ന്ന് ദേശീയഗാനം ആലപിച്ച് പ്രതിസന്ധി തീര്‍ത്തു.