അജിത്തും എത്തുമോ ലോകേഷ് സിനിമാറ്റിക് യുണിവേഴ്‍സില്‍; പ്രതീക്ഷയുമായി ലോകേഷിന്റെ വാക്കുകള്‍

2017ൽ മാനഗരം എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ലോകേഷ് കനകരാജ്.ആദ്യ സിനിമ നിരവധി പ്രേക്ഷക നിരൂപക പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നെങ്കിലും ലോകേഷ് കനകരാജ് എന്ന സംവിധായകനെ അധികമാരും ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് കാർത്തിയെ നായകനാക്കി 2019ൽ  ‘കൈതി’ എന്ന സിനിമ സംവിധാനം ചെയ്തതോട് കൂടിയാണ് ലോകേഷ് കനകരാജ് എന്ന പേര് തെന്നിന്ത്യൻ സിനിമയിൽ സുപരിചിതമായി തുടങ്ങിയത്.എൽസിയു അല്ലെങ്കിൽ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്.സിനിമാ പ്രേമികൾ ഇപ്പോൾ  ആവേശത്തോടെ നോക്കിക്കാണുന്ന ഒരു പേറാണത്. വെറും 5 സിനിമകൾ കൊണ്ട് സമകാലിക തമിഴ് സിനിമയിലെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളെന്ന വിശേഷണത്തിലെത്തിയ ലോകേഷ് കനഗരാജിൻ്റെ ഭാവനയിൽ വിരിഞ്ഞ സിനിമാലോകമാണത്.  എൽസിയു എന്ന പേര് ആരാധകർ നൽകിയതാണെങ്കിലും ലോകേഷ് ആ പേര് സ്വയം സ്വീകരിച്ചുകഴിഞ്ഞു.കൈതിയും വിക്രമും ഹിറ്റായതോടെ ലോകേഷ് സിനിമാറ്റിക് യുണിവേഴ്‍സ് ആരാധകര്‍ ചര്‍ച്ചയാക്കി മാറ്റിയിട്ടുണ്ട്. വിജയ് നായകനായ ലിയോയും എല്‍സിയുവിന്റെ ഭാഗമാണോ എന്ന സംശയമുണ്ടായിരുന്നു. എല്‍സിയുവല്ല ലിയോ എന്നാണ് ലോകേഷ് കനകരാജ്  വ്യക്തമായിരിക്കുന്നത്.എന്നാൽ ഇപ്പോൾ  അജിത്തിനെയും നായകനാക്കി ഒരു സിനിമ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്.ഈ  നടൻമാരെയൊക്കെ കണ്ടാണ് താൻ  വളര്‍ന്ന് ഇങ്ങനെയായത് എന്നും  രജനികാന്ത്നായകനാകുന്ന  സിനിമയുടെ ആവേശത്തിലാണ് ഇപ്പോള്‍ താനെന്നുമാമു ലോകേഷ് ഒരു അഭിമുഖത്തിൽ പറഞ്ഞത്. അജിത്ത്നപ്പവും ഭാവിയില്‍ ഒരു സിനിമ ചെയ്യാൻ അവസരം കിട്ടിയാല്‍ അതുമായി മുന്നോട്ടുപോകും എന്നും ലോകേഷ് കനകരാജ് വ്യക്തമാക്കി.എല്‍സിയുവില്‍ ഏതൊക്കെ നടൻമാരെ ഭാഗമാക്കാനാണ് സംവിധായകൻ എന്ന നിലയില്‍ ആഗ്രഹിക്കുന്നത് എന്ന് ഒരു ചോദ്യത്തിന് അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു ലോകേഷ് കനകരാജ്. തന്റെ സിനമയിലെ കഥാപാത്രങ്ങളെയെല്ലാം മുൻനിർത്തി 10 സിനിമകൾ ചേർന്ന ഒരു സിനിമാറ്റിക് യൂണിവേഴ്സ് ആണ് താൻ ലക്ഷ്യമിടുന്നത് എന്ന് ലോകേഷ് കനകരാജ്  മുൻപൊരിക്കൽ പറഞ്ഞിരുന്നു. അന്ന് സിനിമ ലോകം അതിനെ വലിയ രീതിയിൽ പരിഗണിച്ചില്ല. കമൽ ഹാസൻ നായകനായയെത്തിയ ‘വിക്രം’ എന്ന സിനിമയിൽ തന്റെ മുൻ ചിത്രമായ ‘കൈതി’യിലെ റഫറൻസുകൾ കൊണ്ടുവന്നതോട് കൂടിയാണ് സിനിമ പ്രേമികൾക്കിടയിൽ  ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിന് വളരെയേറെ സ്വീകാര്യത ലഭിച്ചത്.ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൽ നിന്നുള്ള ആദ്യ ചിത്രം കൈതിയുടെ രണ്ടാംഭാഗം കൈതി2, കമൽഹാസൻ നായകനായ വിക്രത്തിന്റെ രണ്ടാംഭാഗം, വിക്രത്തിലെ വില്ലൻ റോളക്സിനെ കുറിച്ചുള്ള സ്പിൻ ഓഫ് ചിത്രം ഇവയാണ് ഉറപ്പുള്ള എൽസിയു ചിത്രങ്ങൾ. രജനീകാന്തിനൊപ്പം പ്രഖ്യാപിച്ചിരിക്കുന്ന ചിത്രവും എൽസിയു ആണെന്നാണ് സൂചന.

ഇതുകൂടാതെ ഒരു ക്ലൈമാക്സ് ചിത്രം കൂടിയുണ്ടാകുമെന്ന സൂചനയും ലോകേഷ് നൽകുന്നുണ്ട്.ലിയോയ്ക്ക് രണ്ടാംഭാഗം ഉണ്ടാകാനുള്ള സാധ്യതയും ലോകേഷ് തള്ളുന്നില്ല. ലിയോ ഒക്ടോബർ 19 ന് തീയേറ്ററുകളിലെത്തും. മാസ് ഇൻട്രോയോ പഞ്ച് ഡയലോഗോ ഇല്ലാതെ, വിജയ് ചിത്രങ്ങളുടെ പതിവ് ഫോർമുലകളിൽ നിന്ന് മാറി, വിജയ് യുടെ ഇമേജ് ബ്രേക്കറായി എത്തുന്ന ലിയോയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ.സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ക്കിടയില്‍  ലിയോ മാത്രമാണ് ഇപ്പോഴത്തെ ചര്‍ച്ച.  ആദ്യദിനം ചിത്രം കാണാന്‍ തിയറ്ററുകളിലെത്തുന്ന പ്രേക്ഷകരെ ഒരു പ്രധാന കാര്യം ഓര്‍മ്മിപ്പിച്ചിട്ടുമുണ്ട്  ലോകേഷ് കനകരാജ്. ചിത്രത്തിന്‍റെ ആദ്യ പത്ത് മിനിറ്റ് ഒരിക്കലും മിസ് ചെയ്യരുത് എന്നാണ് അത്. അതിന്‍റെ കാരണവും അദ്ദേഹം പറയുന്നുന്ദ്.ആ രംഗങ്ങളുടെ ചിത്രീകരണത്തിനായി ആയിരത്തിലേറെ പേര് പ്രവർത്തിച്ചിട്ടുണ്ടെന്നു, അവരുടെ അധ്വാനത്തിനുള്ള പ്രതിപലം കൂടിയാകും അതെന്നാണ് ലോകേഷ് പറയുന്നത്.കരിയറിലെ ഏറ്റവും വലിയ വിജയമായ കമല്‍ ഹാസന്‍ ചിത്രം വിക്രം ഇറങ്ങുന്നതിന് തൊട്ടുമുന്‍പും ലോകേഷ് പ്രേക്ഷകരോട് ഒരു അഭ്യര്‍ഥനയുമായി എത്തിയിരുന്നു.വിക്രത്തിന് ടിക്കറ്റ് എടുക്കുന്നതിന് മുന്‍പ് തന്‍റെ മുന്‍ ചിത്രം കൈതി ഒരിക്കല്‍ക്കൂടി കാണണമെന്നതായിരുന്നു അത്.അന്ന് അങ്ങനെ പറഞ്ഞതിന് കാരണമെന്തെന്നതിനുള്ള ഉത്തരമായിരുന്നു വിക്രം.ലിയോ എത്തുമ്പോള്‍ പ്രേക്ഷകര്‍ക്കുള്ള വലിയ കൌതുകവും അതാണ്.ലിയോ എല്‍സിയുവിന്‍റെഭാഗമായിരിക്കുമോ അല്ലയോ എന്നത് ആണ് അവർ കാത്തിരിക്കുന്നത്.

Sreekumar R