മലയാളത്തിലെ യുവതാരനിരയിൽ ശ്രദ്ധേയനായ നടൻ ആണ് മാത്യു തോമസ് . ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിൽ ഇടംനേടിയ മാത്യുവിന്റേതായി ഒട്ടനവധി സിനിമകളാണ് പിന്നീട് പുറത്തിറങ്ങിയത്. . ഒടുവിലാതാ ‘ലിയോയും’ . ലിയോ പുറത്തിറങ്ങുന്നതിന് മുൻപ് തന്റെ കഥാപത്രത്തെ പ്പറ്റി യാതൊരു സൂചനയും തന്നിരുന്നില്ല നടൻ . ‘ലിയോ’യിൽ വിജയ്യുടെ മകനായാണ് മാത്യു എത്തുന്നത്.ലിയോയുടെ ഷോട്ടിന് ശേഷമുള്ള മറ്റു സിനിമകളുടെ പ്രൊമോഷൻ അഭിമുഖങ്ങളിൽ മാത്യൂപറഞ്ഞത് ഓഡിഷന് ഒന്നും ഉണ്ടായിരുന്നില്ല ചിത്രത്തിലേക്ക്, തന്റെ ഫോട്ടോകൾ കണ്ട ശേഷമാണ് ലിയോയിലേക്ക് തന്നെ നേരിട്ട് വിളിച്ചത് .ആദ്യം ഇതൊരു തമാശ ആയിരിക്കുമോ എന്നായിരുന്നു ചിന്ത എന്നാൽ അത് വെറുതെ പറഞ്ഞതല്ല എന്ന തരത്തിലുള്ള ഒരു ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ ദളപതി വിജയിയുടെ ചെറുപ്പകാലത്തെ ചിത്രവും, ലിയോ സിനിമയില്‍ വിജയിയുടെ മകനായി എത്തിയ മലയാളി താരം മാത്യുവിന്റെയും ചിത്രമാണ് ഉള്ളത്. രണ്ട് ഫോട്ടോയും തമ്മിലുള്ള സാമ്യമാണ് സോഷ്യല്‍ മീഡിയയെ അത്ഭുതപ്പെടുത്തുന്നത്. ലോകേഷ് ചിത്രത്തിലെ പെര്‍ഫെക്ട് കാസ്റ്റിംഗ് എന്നാണ് ഈ ചിത്രം കണ്ടതില്‍ പല ആരാധകരും പറയുന്നത്.
ഇനിയും തമിഴിൽ സജീവമാകാൻ ഒരുങ്ങുകയാണ് മാത്യു തോമസ് എന്നും പറയുന്നുണ്ട് . ഇനിയും താരത്തിന്റെ ’കപ്പ്’ ആണ് മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം. ഇന്ത്യക്കുവേണ്ടി കളിക്കാൻ ആഗ്രഹിക്കുന്ന കണ്ണൻ എന്ന ബാഡ്മിന്റൻ താരമായാണ് മാത്യു എത്തുന്നത് ,ചിത്രത്തിൽ റിയ ഷിബു ആണ് നായിക. പുതുമുഖം സഞ്ജു സാമുവൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുവർഷത്തിൽ മാത്യുവിന്റെ ആദ്യ റിലീസാണ് ’ലൗലി’ . അതേ സമയം വിജയ് ചിത്രം ലിയോ കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി മുന്നേറുകയാണ്വിജയ് ലോകേഷ് ഒന്നിച്ച രണ്ടാമത്തെ ചിത്രം എന്നത് ചിത്രത്തിന്റെ കളക്ഷനെ ഏറെ സഹായിച്ചിട്ടുണ്ട്. ലിയോയ്ക്ക് കേരളത്തിലും മികച്ച സ്വീകരണമാണ് ലഭിക്കുന്നത്. പ്രീ-സെയിൽ ബിസിനസിലൂടെ തന്നെ മികച്ച കളക്ഷൻ നേടിയ ചിത്രം ഇതിനോടകം 500 കോടിയിലേറെ നേടി കഴിഞ്ഞു.