വിക്രമിലൂടെ പുതിയ ഒരു സിനിമാറ്റിക്ക് യൂണിവേഴ്‌സിന് തുടക്കം കുറിക്കാൻ പറഞ്ഞത് കമൽഹാസൻ: ലോകേഷ് കനകരാജ്

കമൽഹാസന്റെ ഏറ്റവും പുതിയ ചിത്രം വിക്രം വലിയ വിജയം നേടി മുന്നേറുകയാണ്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തത്. വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.

വിക്രത്തിലൂടെ ലോകേഷ് തന്റെ സിനിമാറ്റിക്ക് യൂണിവേഴ്‌സിനും തുടക്കം കുറിച്ചിക്കുകയാണ്. തന്റെ മുൻ ചിത്രമായ കൈതിയിലെ കഥാപാത്രങ്ങളെ വിക്രമിലും കൊണ്ടുവന്നാണ് ലോകേഷ് യൂണിവേഴ്‌സിന് തുടക്കം കുറിച്ചത്.

എന്നാൽ ഇപ്പോൾ ഇത്തരത്തിൽ ഒരു യൂണിവേഴ്‌സ് ഉണ്ടാകാനുള്ള കാരണം വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ലോകേഷ്. വിക്രമിലൂടെ തന്നെ ഇതിനുള്ള തുടക്കം കുറിക്കണമെന്ന ഐഡിയ തന്നത് കമൽ ഹാസൻ ആണെന്നും ഇത്തരത്തിൽ ഒരു യൂണിവേഴ്‌സ് തുടങ്ങാൻ തനിക്ക് പദ്ധതി ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

വിക്രമിന് വേണ്ടി ആലോചിച്ച കഥ മറ്റൊന്ന് ആയിരുന്നു. അപ്പോൾ കമൽ സാറാണ് എന്തുകൊണ്ട് കൈതിയിലെ കഥാപാത്രങ്ങളെ ഇതിലേക്ക് കൊണ്ടുവന്നൂടാ എന്ന് ചോദിച്ചത്. ആ ഐഡിയ തന്നതിന് ശേഷം കൈതിയിലെ കഥാപാത്രങ്ങളെ ഉൾപ്പെടുത്തി തിരക്കഥ പൂർത്തിയാക്കുകയായിരുന്നു.

എന്തായാലും ലോകേഷിന്റെ യൂണിവേഴ്‌സ് സിനിമ പ്രേമികൾ ഏറ്റെടുത്തു കഴിഞ്ഞു. സിനിമാറ്റിക്ക് യൂണിവേഴ്‌സിന്റെ ഭാഗമായി വിക്രത്തിന്റെ തുടർ ഭാഗങ്ങളും പ്രഖ്യാപിക്കപെട്ടിട്ടുണ്ട്. മൂന്ന് ഭാഗങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

അതേസമയം വിക്രത്തിൽ കമൽഹാസനെ കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസിൽ, സൂര്യ എന്നിവരും വിക്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് രത്‌നകുമാറും ലോകേഷ് കനകരാജും ചേർന്നാണ്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

Vishnu