ലോകേഷിന് ക്രിമിനൽ മനസ്! ‘ലിയോ’ ടിവിയിൽ പ്രദർശിപ്പിക്കരുതെന്ന് ഹർജി

കഴിഞ്ഞ ദിവസം മദ്രാസ്  ഹൈക്കോടതിയിൽ  സംവിധായകൻ ലോകേഷ് കനകരാജിനെതിരെയും ലിയോ സിനിമക്കെതിരെയും ഒരു ഹർജി വന്നിരുന്ന്. ലോകേഷിന്റെ  സിനിമകൾ ടെലിവിഷനില്‍ പ്രദർശിപ്പിക്കരുതെന്നായിരുന്നു ആ ഹർജി .  ഹർജിയില്‍ നടപടി എടുത്തിരിക്കുകയാണ്  മദ്രാസ്  ഹൈക്കോടതി .…

കഴിഞ്ഞ ദിവസം മദ്രാസ്  ഹൈക്കോടതിയിൽ  സംവിധായകൻ ലോകേഷ് കനകരാജിനെതിരെയും ലിയോ സിനിമക്കെതിരെയും ഒരു ഹർജി വന്നിരുന്ന്. ലോകേഷിന്റെ  സിനിമകൾ ടെലിവിഷനില്‍ പ്രദർശിപ്പിക്കരുതെന്നായിരുന്നു ആ ഹർജി .  ഹർജിയില്‍ നടപടി എടുത്തിരിക്കുകയാണ്  മദ്രാസ്  ഹൈക്കോടതി . ലോകേഷിനും സെൻസർ ബോർഡിനും നോട്ടീസയച്ചു. മധുര ബെഞ്ചിന്റേതാണ്  ഈ നടപടി. ലോകേഷ് കനകരാജിന്റെ ലിയോ എന്ന സിനിമ കണ്ട മധുര ഒറ്റക്കടവ് സ്വദേശി രാജാമുരുകൻ നല്‍കിയ ഹര്‍ജിയിലാണ് നടപടി. അക്രമത്തെ ലോകേഷ് കനകരാജ് തന്റെ സിനിമകളിലൂടെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ഹര്‍ജിക്കാരന്റെ പരാതി.  സംവിധായകന്‍ ലോകേഷിന്റെ മാനസികനില പരിശോധിക്കണം  എന്നും    ഹര്‍ജിക്കാരൻ  ആവശ്യപെട്ടിരുന്നു. ലിയോയില്‍ സ്‍ത്രീകളെ കൊല്ലുന്നതടക്കമുള്ള അക്രമകരമായ രംഗങ്ങള്‍ കാണിക്കുന്ന ലോകേഷ് കനകരാജിന് ക്രിമിനില്‍ മനസാണ്. വിജയ്‍ നായകനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത ലിയോ എന്ന പുതിയ സിനിമ ടിവിയില്‍ കാണിക്കുന്നത് വിലക്കണം. ലിയോ കണ്ട് മാനസിക സമ്മര്‍ദ്ദമുണ്ടായെന്നും തനിക്ക് 1000 രൂപ നഷ്‍ടപരിഹാരമായി നല്‍കി എന്നും പരാതിക്കാരൻ ആവശ്യപ്പെടുന്നു.

ലോകേഷ് കനകരാജ് വിജയ്‍യെ നായകനാക്കി സംവിധാനം ചെയ്‍ത ലിയോവിജയ്‍യുടെ എക്കാലത്തെയും ഹിറ്റായി മാറുകയായിരുന്നു.  ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ 620 കോടി രൂപയില്‍ അധികം നേടിയിരുന്നു എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. ലിയോ വിജയ്‍യുടെ എക്കാലത്തെയും ഹിറ്റ് ചിത്രമായി മാറുകയായിരുന്നു. രജനികാന്തിന്റെ ജയിലര്‍ എന്ന സിനിമയെയടക്കം കളക്ഷനില്‍ ലിയോ മറികടന്നിരുന്നു. തൃഷയായിരുന്നു ലിയോയിലും വിജയ്‍യുടെ നായിക. കളക്ഷൻ റെക്കോർഡുകൾ വാരി കൂട്ടി 2023 ൽ തീയറ്ററുകൾ അടക്കി ഭരിച്ചത് ദളപതി ചിത്രം  ലിയോ ആയിരുന്നു. പ്രഖ്യാപനം മുതൽ ലിയോക്ക് വേണ്ടി സിനിമ പ്രേമികൾ എന്തിന്  കാത്തിരിക്കണം എന്ന ചോദ്യത്തിന് ഒരു ഉത്തരം ദളപതി വിജയ് ആയിരുന്നെങ്കിൽ മറ്റൊരു ഉത്തരം ലോകേഷ് കനകരാജ് എന്ന ബ്രാൻഡ് ആയിരുന്നു. ലിയോയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോൾ ആദ്യഷോയുടെ ടിക്കറ്റുകള്‍ വിറ്റുപോയത് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു. കേരളത്തിലെ തിയേറ്ററുകളിലും ഹൗസ് ഫുൾ ബോർഡിലായിരുന്നു ദിവസങ്ങളോളം കടന്നുപോയത്. റിലീസിന് മുന്നെ തന്നെ കോടികളുടെ പണക്കിലുക്കം സ്വന്തമാക്കിയ ലിയോ ആഗോളതലത്തിൽ തന്നെ പണം വാരിക്കൂട്ടി.  വിജയ്‌യുടെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മന്‍സ് ആണ് ലിയോയിലൂടെ കാണാന്‍ കഴിഞ്ഞത് എന്നായിരുന്നു പ്രേക്ഷകര്‍ ഒന്നടങ്കം അഭിപ്രായപ്പെട്ടത്. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഷോർട് ഫിലിമിലൂടെ വെള്ളിത്തിരയിൽ എത്തിയ സംവിധായകൻ ആണ് ലോകേഷ് കനകരാജ്. ഇന്ന് തെന്നിന്ത്യയിലെ തന്നെ മികച്ച യുവ സംവിധായകനിരയിൽ ശ്രദ്ധേയനായ ലോകേഷ് കെട്ടിപ്പടുത്തത് എൽസിയു എന്ന സാമ്രാജ്യം ആണ്. കൈതി എന്ന കാർത്തി ചിത്രത്തിലൂടെ ലോകേഷ്  ഇപ്പോൾ എത്തി നിൽക്കുന്നത് ലിയോയിൽ ആണ്. ഇനി വരാനിരിക്കുന്നതും ഒരുപിടി മികച്ച സിനിമകളും. അടുത്തതായി രജനികാന്തിനെ വച്ച് ചിത്രം ചെയ്യാനുള്ള ഒരുക്കത്തിലാണ് ലോകേഷ് കനകരാജ്. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചേക്കും എന്നാണ് സൂചന.

അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീതം. സണ്‍ പിക്ചേര്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതേ സമയം ലോകേഷ് നിര്‍മ്മിച്ച് വിജയകുമാര്‍ പ്രധാന വേഷത്തില്‍ എത്തിയ ഫൈറ്റ് ക്ലബ് എന്ന ചിത്രം അടുത്തിടെ റിലീസായിരുന്നു.  കൈതി 2വിന് പുറമെ റോളക്സ്- എ സ്റ്റാർഡ് എലോൺ, വിക്രം 2 എന്നിവയാണ് എൽസിയുവിൽ ഇനി വരാനിരിക്കുന്ന ചിത്രങ്ങൾ. ഇതിൽ വിക്രം 2 ആകും എൻഡ് ഗെയിം എന്നാണ് ലോകേഷ് പറഞ്ഞിരിക്കുന്നത്. അതേസമയമ്ലോ കേഷ് കനകരാജ് അവതരിപ്പിക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയോടെ ഫൈറ്റ് ക്ലബ് അടുത്തിടെ പ്രദര്‍ശനത്തിനെത്തിയിരുന്നു. ലോകേഷ് കനകരാജിനറെ പേരിന്റെ പെരുമയുള്ള സിനിമ പ്രേക്ഷകരില്‍ പ്രതീക്ഷകള്‍ നിറച്ചിരുന്നു. സംവിധായകൻ ലോകേഷ് കനകരാജ് നിര്‍മാണ രംഗത്തേയ്‍ക്ക് എത്തുന്നു എന്ന് അടുത്തിടെയാണ് പ്രഖ്യാപിച്ചതും. ജി സ്‌ക്വാഡെന്നാണ് പേര് എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു.  സംവിധായകന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രമായി ഫൈറ്റ് ക്ലബ് പ്രഖ്യാപിക്കുകയുമായിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയും ലഭിച്ചു. ചിത്രത്തിലേതായി ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തില്‍ കപില്‍ കപിലനും കീര്‍ത്തന വൈദ്യനാഥനും ചേര്‍ന്ന് കാര്‍ത്തിക് നേഥയുടെ വരികളില്‍ ആലപിച്ച യാരും കാണാത എന്ന ഗാനം റിലീസിന് മുന്നേ ഹിറ്റായിരുന്നു.