തന്റെ ആദ്യ ഗാനം പാടാൻ പോയത് സൈക്കിളിൽ! അന്നത്തെ ടെൻഷനിൽ എനിക്ക് പനിവരെ ഉണ്ടായി, എം ജി ശ്രീകുമാർ 

ആലാപന രംഗത്തു നിരവധി ആരാധകരുള്ള ഗായകൻ ആണ് എം ജി ശ്രീകുമാർ, ഇപ്പോൾ ഗായകൻ തന്റെ  ആദ്യ ഗാനം പാടാൻ പോയതിനെ കുറിച്ച് തുറന്നു  പറയുകയാണ്, താൻ ബി കോം കഴിഞ്ഞു അക്കൗണ്ട് ആയി ജോലി നോക്കുന്ന സമയം. അന്ന് താൻ ലിബിയിലേക്ക് പോയിരുന്നു അവിടെ പോയത് തന്നെ ഒരുപാട് പ്രതീക്ഷകളുമായാണ്, ചെറിയ രീതിയിൽ ഒരു ഗാനമേള ഒക്കെ അവിടെ സെറ്റ് ചെയ്യാമല്ലോ എന്ന പ്രതീക്ഷ,

പക്ഷെ ഒന്നും നടന്നില്ല അങ്ങനെ വീണ്ടുംനാട്ടിലേക്ക് എത്തി, അന്ന് എന്റെ കൂട്ടുകാരന്മാർ കോഫീ ഹൗസ്സിൽ ഒത്തുകൂടും, പ്രസന്ന സനലും, സുരേഷ് കുമാർ, പ്രിയ ദർശൻ, ഇടക്ക് മോഹൻലാലും, അന്നൊക്കെ മോഹൻലാൽ വില്ലൻ വേഷങ്ങൾ ആണ് ചെയ്യുന്നത്. അങ്ങനെ ഒരു ദിവസം സുരേഷ്‌കുമാർ ഒരു സിനിമ എടുക്കുന്നു എന്ന് പറഞ്ഞു.

ഞാൻ സൈക്കിൾ ഒക്കെ ചവിട്ടി സുരേഷ് കുമാറിന്റെ അടുത്ത് ചെന്ന്  എന്നിട്ട് എനിക്ക് ഈ ചിത്രത്തിൽ പാടാൻ അവസരം വേണമെന്നു പറഞ്ഞു, അങ്ങനെയാണ് വെള്ളികൊലുസ്സ് എന്ന ചിത്രത്തിൽ പാടാൻ അവസരം ഉണ്ടായത്, തന്റെ ആദ്യ ചിത്രമാണ് വെള്ളികൊലുസ്, ആദ്യ ഗാനം പാടാൻ പോയതിന്റെ ടെൻഷനിൽ പനിപോലും എനിക്കുണ്ടായി, എം ജി ശ്രീകുമാർ പറയുന്നു, അന്ന് ആ പാട്ട് റെക്കോർഡ് ചെയ്യ്തു കഴിഞ്ഞു രവീന്ദ്രൻ മാഷ് ഒരു രൂപ വെച്ച് തന്നു, ഇന്നും താൻ അത് നിധിയായി സൂക്ഷിച്ചു വെച്ചിട്ടുണ്ട് ഗായകൻ പറയുന്നു,