അങ്ങനെ ഒരു കാര്യം വേറെ ആരും ചെയ്യില്ല, മുകേഷ് എം നായർ

മോഹൻലാലിന്റെ മുഖസാദൃശ്യം ഉള്ളത്  കൊണ്ട് തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഫുഡ് വ്ലോഗർ ആണ് മുകേഷ് എം നായർ. ബിസിനെസ്സ് സംരംഭകൻ കൂടിയായ മുകേഷിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. മുകേഷിന്റെ ഐഡന്റിക്കൽ ഡയലോഗ് ആയ സ്വർഗം മാമ എന്ന ഡയലോഗ് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. എന്നാൽ അടുത്തിടെ മുകേഷിനെതിരെ എക്സൈസ് സ്വമേധയാ കേസ് എടുത്തിരുന്നു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഉള്ള വീഡിയോ ചെയ്തു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു എന്ന കുറ്റത്തിനാണ് മുകേഷിനെതിരെ എക്സൈസ് സ്വമേധയാ കേസ് എടുത്തത്. ഇത് സോഷ്യൽ മീഡിയയിലും ഏറെ ശ്രദ്ധ നേടിയിരുന്നു. എന്നാൽ തന്റെ പേരിൽ കേസ് എടുത്തതിന് ശേഷം മോഹൻലാലിനെ കണ്ടപ്പോഴുള്ള അനുഭവം പങ്കുവെച്ചിരിക്കുകയാണ് മുകേഷ് എം നായർ.

നേര് എന്ന സിനിമയുടെ  ഷൂട്ടിങ് ലൊക്കേഷനിൽ വെച്ചാണ് ഞാൻ ലാലേട്ടനെ കാണുന്നത്. എന്റെ പേരിൽ കേസ് വന്നതിന് ശേഷമുള്ള കൂടിക്കാഴ്ച ആയിരുന്നു അത്. ലാലേട്ടൻ എന്നോട് കേസിനെ കുറിച്ച് ഒക്കെ തിരക്കി. എന്തെങ്കിലും നിയമ സഹായം വല്ലതും വേണമെങ്കിൽ പറയണമെന്നും പറഞ്ഞു. ശരിക്കും ഏതൊരു വ്യക്തിക്കും സന്തോഷം തോന്നുന്ന സമയം ആയിരുന്നു അത്. ലാലേട്ടന്റെ സ്റ്റുഡിയോ ആണ് ഞങ്ങൾ വാങ്ങിയത്. ആ പരിചയം ലാലേട്ടനുമായി ഉണ്ടായിരുന്നു. പുളളി എന്റെ വിഡിയോകൾ ഒക്കെ കാണാറുണ്ട്. പുള്ളിയുടെ ട്രാവൻകൂർ കോർട്ട് എന്ന റെസ്റ്റോറന്റ് റീ ഓപ്പണിങ് ആണ് വരുന്നത്. അവിടേക്ക് പുള്ളി എന്നെ ക്ഷണിച്ചിട്ടുണ്ട്.

ഒരു വിഡിയോയിൽ എനിക്കൊപ്പം ചെയ്യാം എന്നും പുള്ളി പറഞ്ഞിട്ടുണ്ട്. ലാലേട്ടനോട് അടുപ്പമുള്ളവർക്ക് തോന്നുന്നത് എനിക്ക് അദ്ദേഹവുമായി നല്ല അടുപ്പമാണ് എന്നാണ്. അങ്ങനെ തോന്നിപ്പിക്കാനുള്ള ഒരു കഴിവ് അദ്ദേഹത്തിന് ഉണ്ട്. എല്ലാവരെയും ഒരു പോലെ ട്രീറ്റ് ചെയ്യാൻ ശ്രമിക്കുന്ന ആൾ ആണ് അദ്ദേഹം. നേര് സിനിമയുടെ കോസ്റ്യൂമിൽ നിൽക്കുമ്പോഴാണ് ഞാൻ അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോതിക്കുന്നത്. എന്നാൽ എന്നെ അധികം ലാഗ് അടിപ്പിക്കാതെ അദ്ദേഹം  പോയി ഷർട്ട് മാറി വന്നതിന് ശേഷം ഫോട്ടോ എടുക്കാൻ കൂടെ നിൽക്കുകയായിരുന്നു. എത്ര താരങ്ങൾ അങ്ങനെ ചെയ്യുമെന്ന് എനിക്ക് അറിയില്ല. ശരിക്കും കണ്ണ് നിറഞ്ഞു പോയ സമയം ആയിരുന്നു അതെന്നും മുകേഷ് പറയുന്നു.