അപകടം നടക്കുന്ന ദിവസം ജഗതിയോടു   നെടുമുടി പോകരുതെന്ന് പറഞ്ഞു! എന്നാൽ പിറ്റേ ദിവസം അറിയുന്നത് ആ ദുഃഖവാർത്ത, എം പദ്‌മകുമാർ 

Follow Us :

ജയറാം, ജഗതി ശ്രീകുമാർ എന്നിവർ അഭിനയിച്ച ‘തിരുവമ്പാടി തമ്പാൻ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് ശേഷമാണ് നടൻ ജഗതിക്ക് അപകടം ഉണ്ടായത് എന്ന് പറയുകയാണ് സംവിധായകൻ എം പദ്മകുമാർ. അപകടം നടക്കുന്നതിന്റെ തലേ ദിവസം വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു,  അന്ന്  രാത്രി ജഗതി പോകാനിറങ്ങിയപ്പോൾ നടൻ നെടുമുടി വേണു ഇന്ന് പോകേണ്ടാന്നും , രാവിലെ പോയാൽ മതിയെന്നും പറഞ്ഞിരുന്നു, എന്നാൽ പിറ്റേദിവസം തങ്ങൾ എഴുന്നേൽക്കുന്നത് തന്നെ അപകട വാർത്ത കേട്ടുകൊണ്ടാണെന്നാണ് എം. പദ്മകുമാർ പറയുന്നത്.

പക്ഷെ ആ വാർത്ത വളരെ ഷോക്കായിരുന്നു ഞങ്ങൾക്ക്, തലേദിവസം രാത്രി രണ്ട് മണി വരെ ചാലക്കുടിയിൽ ഷൂട്ടിങ്ങുണ്ടായിരുന്നു. അത് കഴിഞ്ഞ് പോകുമ്പോൾ നെടുമുടി വേണു ചേട്ടൻ പറഞ്ഞു അമ്പിളി നീ ഇപ്പോൾ പോകേണ്ട, രാവിലെ പോകാമെന്ന്. നമ്മൾ എത്ര സൂക്ഷിച്ചാലും വേറെ ആരെങ്കിലും അശ്രദ്ധമായാൽ പോരെ എന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ താൻ സ്ഥിരമായി യാത്ര ചെയ്യുന്നതല്ലേ എന്ന് ജഗതി ചേട്ടൻ പറഞ്ഞു,

അടുത്ത ദിവസം ഞങ്ങൾ എഴുനേൽക്കുന്നത് ഈ വാർത്ത കേട്ടാണ്. അന്ന് പോലും ഇത്രത്തോളം പോകുമെന്ന് ആരും കരുതിയിരുന്നില്ല. പിന്നീട് അദ്ദേഹത്തിന്റെ ഭാഗങ്ങൾ മറ്റൊരാളെവെച്ചാണ് ഡബ്ബ് ചെയ്തത്. അദ്ദേഹത്തെവെച്ച് ഒരു ഗാനരംഗവും ചില സീനുകളും ഷൂട്ട് ചെയ്യാനുണ്ടായിരുന്നു. അത് ഒഴിവാക്കിയാണ് സിനിമ  പിന്നീട്റി ലീസ് ചെയ്തത് പദ്മകുമാർ പറയുന്നു