‘ഒരു അന്വേഷണത്തിന്റെ തുടക്കം’!! പിതാവിന്റെ പോലീസ് ഡയറി വെള്ളിത്തിരയിലെത്തിക്കാന്‍ എംഎ നിഷാദ്

Follow Us :

നടന്‍, നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് എംഎ നിഷാദ്. ദിവസങ്ങള്‍ക്ക് മുന്‍പാണ് നിഷാദ് പുതിയ ചിത്രത്തിനെ കുറിച്ച് പങ്കുവച്ചത്. പിതാവിന്റെ പോലീസ് ഡയറി ചിത്രമാക്കുന്നെന്ന് അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് നിഷാദ്. ഒരു അന്വേഷണത്തിന്റെ തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറാണ് നിഷാദ് ഒരുക്കുന്നത്.

നിഷാദിന്റെ പിതാവും ഉന്നത പൊലീസ് ഉദ്യോഗസ്ഥനുമായിരുന്ന പിഎം കുഞ്ഞിമൊയ്തീന്റെ പോലീസ് ഡയറിയാണ് താരം ചിത്രമാക്കുന്നത്. ദീര്‍ഘകാലം ക്രൈം ബ്രാഞ്ച് എസ്പി ആയും ഇടുക്കി എസ്പി ആയും സേവനമനുഷ്ടിച്ച് വിരമിച്ചയാളാണ് പിഎം കുഞ്ഞിമൊയ്തീന്‍. വിശിഷ്ട സേവനത്തിന് രണ്ടു തവണ പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ അദ്ദേഹം നേടിയിട്ടുണ്ട്. ചിത്രത്തിലെ താരങ്ങള്‍ക്ക് വേണ്ടി മുന്‍ ഡീ ജി പി ലോകനാഥ് ബഹ്റയുടെ സാനിധ്യത്തില്‍ ഒരു പരീശീലന ക്ലാസ് എടുത്തിരുന്നു.

‘ഒരു അന്വേഷണത്തിന്റെ തുടക്കം’ ഈ മാസം ചിത്രീകരണം തുടങ്ങും. ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കോട്ടയം, കുട്ടിക്കാനം, വാഗമണ്‍, തെങ്കാശി, പഞ്ചാബ്, ദുബായ് എന്നിവിടങ്ങളാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം എത്തുന്നത്. കെ.വി.അബ്ദുള്‍ നാസ്സറാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഷൈന്‍ ടോം ചാക്കോ, വാണി വിശ്വനാഥ്, മുകേഷ്,സമുദ്രകനി,അശോകന്‍, ശിവദ, സ്വാസിക, ദുര്‍ഗ കൃഷ്ണ,സുധീഷ്,ജാഫര്‍ ഇടുക്കി,സുധീര്‍ കരമന, രമേശ് പിഷാരടി,ജൂഡ് ആന്റണി,ഷഹീന്‍ സിദ്ദിഖ്, പ്രശാന്ത് അലക്‌സാണ്ടര്‍,ജോണി ആന്റണി,കലാഭവന്‍ ഷാജോണ്‍, കോട്ടയം നസീര്‍,കലാഭവന്‍ നവാസ് പി ശ്രീകുമാര്‍, ജനാര്‍ദ്ദനന്‍, കുഞ്ചന്‍ മഞ്ജു പിള്ള, ഉമ നായര്‍, ബാബു നമ്പൂതിരി, പ്രമോദ് വെളിയനാട്, ഉല്ലാസ് പന്തളം അനു നായര്‍, പൊന്നമ്മ ബാബു,സ്മിനു സിജോ, സിമി എബ്രഹാം, കനകമ്മ എന്നിവരൊക്കെയാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്.

ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വഹിക്കുന്നത് വിവേക് മേനോന്‍ ആണ്. സംഗീതം എം ജയചന്ദ്രന്‍, എഡിറ്റര്‍ ജോണ്‍കുട്ടി, കോസ്റ്റും -സമീറ സനീഷ്, മേക്ക് അപ് റോണക്‌സ് സേവ്യര്‍, വരികള്‍ പ്രഭാവര്‍മ്മ, ഹരിനാരായണന്‍, പളനി ഭാരതി, ഓഡിയോഗ്രാഫി എം ആര്‍ രാജാകൃഷ്ണന്‍,ആര്‍ട്ട് ദേവന്‍ കൊടുങ്ങല്ലൂര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗിരീഷ് മേനോന്‍, ബി ജി എം മാര്‍ക്ക് ഡി മൂസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ കൃഷ്ണകുമാര്‍, ത്രില്‍സ് ഫീനിക്‌സ് പ്രഭു, ബില്ല ജഗന്‍, അസോസിയേറ്റ് ഡയറെക്ടര്‍ രമേശ് അമ്മാനത്ത്, പി ആര്‍ ഒ വാഴൂര്‍ ജോസ്, എ എസ് ദിനേശ്,സ്റ്റില്‍സ് ഫിറോസ് കെ ജയേഷ്, കൊറിയോഗ്രാഫര്‍ ബ്രിന്ദ മാസ്റ്റര്‍,വി എഫ് എക്‌സ് പിക്ടോറിയല്‍,പി ആര്‍ ആന്‍ഡ് മാര്‍ക്കറ്റിംഗ് -തിങ്ക് സിനിമ, ഡിസൈന്‍ യെല്ലോ യൂത്ത്, എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.