പോലീസ് ലുക്ക് ഔട്ട് നോട്ടീസ് കൊടുത്ത വ്യക്തിയെ സംഘടനയ്ക്ക് കോണ്‍ടാക്ട് ചെയ്യാന്‍ പറ്റി..! മാല പാര്‍വ്വതി..!

പീഡന കേസില്‍ കുറ്റാരോപിതനായിട്ടും നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവിന് നേര്‍ക്ക് താരസംഘടനയായ അമ്മ സ്വീകരിച്ച നിലപാട് പലരേയും ചൊടിപ്പിച്ചിരിക്കുകയാണ്. അമ്മയുടെ ഭാഗമായി രൂപീകരിച്ച ഐസിസി സ്ത്രീകളുടെ ആഭ്യന്തര പ്രശ്‌ന പരിഹാര കമ്മിറ്റിയാണ്. സ്വതന്ത്രമായി തന്നെ പ്രവര്‍ത്തിക്കുന്ന സംഘടന എന്നിരിക്കെ, വിജയ് ബാബുവിന് എതിരെ അമ്മ എടുത്ത നിലപാടില്‍ മാല പാര്‍വ്വതിയാണ് ആദ്യം തന്റെ പ്രതിഷേധം അറിയിച്ച് ഐസിസിയില്‍ നിന്ന് രാജിവെച്ചത്.

maala-parvathy-about-his-mother-interview-video

ഇപ്പോഴിതാ തന്റെ രാജിയെ കുറിച്ചും അമ്മ കുറ്റാരോപിതനായ വിജയ് ബാബുവിനോട് കാട്ടിയ മൃദു സമീപനത്തെ കുറിച്ചും നടി മാല പാര്‍വ്വതി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിന്റെ ഭാഗങ്ങളാണ് ശ്രദ്ധേയമാകുന്നത്. പോലീസ് ലുക്കൗട്ട് നോട്ടീസ് കൊടുത്തൊരു വ്യക്തിയെ സംഘടനയ്ക്ക് കോണ്ടാക്റ്റ് ചെയ്യാന്‍ പറ്റി എന്നതും, അയാളില്‍ നിന്നും കത്തുവാങ്ങിച്ചു എന്നു പറയുമ്പോഴും അത് നിയമപരമായി സാധൂകരിക്കാവുന്ന ഒന്നല്ല എന്ന് തന്നെയാണ് മാല പാര്‍വ്വതി ചൂണ്ടിക്കാട്ടുന്നത്. യുവനടി പരാതി ഉയര്‍ത്തിയതിന് പിന്നാലെ അഞ്ജാത കേന്ദ്രത്തിലെത്തി.. നിയമവിരുദ്ധം എന്ന് അറിഞ്ഞിരിക്കെ ഇരയുടെ പേര് വെളിപ്പെടുത്തുന്നതും, വെറുതെ വിടില്ലെന്നും ഭീഷണി മുഴക്കിയതും വലിയ കുറ്റം തന്നെയാണ്.

മാത്രമല്ല അത് നിമയ വ്യവസ്ഥയെ തന്നെ പുച്ഛിക്കുന്ന രീതിയിലുളള്ള ഒരു സമീപനം ആയിരുന്നു എന്നാണ് പലരും നടന് എതിരെ വിമര്‍ശനം ഉയര്‍ത്തുന്നത്. ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന് വിവിധ കോടതികളുടെ ഉത്തരവ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിജയ് ബാബു നടത്തിയത് ക്രൈം തന്നെയാണെന്ന് മാല പാര്‍വ്വതിയും പറയുന്നു. വിജയ് ബാബുവിന് എതിരെ അച്ചടക്ക നടപടി എടുത്ത് മാറ്റി നിര്‍ത്തുന്നതിന് പകരം, അയാള്‍ സ്വമേധയാ ഒഴിവാകുന്നു എന്നാണ് അമ്മ പത്ര കുറിപ്പ് ഇറക്കിയത്. ‘എക്‌സിക്യൂട്ടീവ് കമ്മറ്റിയില്‍ നിന്ന് വിജയ് ബാബു തത്ത്വത്തില്‍ മാറിയല്ലോ, അതല്ലേ ഐസിസി ആവശ്യപ്പെട്ടത്?

നിങ്ങള്‍ പറഞ്ഞത് തന്നെയല്ലേ ഞങ്ങള്‍ ചെയ്തത്?’ എന്നാണ് അമ്മയിലെ നേതൃത്വം ചോദിക്കുന്നത്. എന്നാല്‍ ഇത് ക്രൈമിന് കൂട്ടുനില്‍ക്കുന്നത് പോലെയല്ലേ എന്ന് മാല പാര്‍വ്വതി ചോദിക്കുന്നു. സ്വയമേവ മാറുന്നതും മാറ്റി നിര്‍ത്തുന്നതും രണ്ടും രണ്ടാണെന്നും..കുറ്റാരോപിതനോട് ഇത്തരത്തിലുള്ള നിലപാട് എടുക്കുന്നതിലെ ഗുരുതര പ്രത്യാഘാതം എന്താണെന്ന് അമ്മയിലെ ചിലര്‍ക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല എന്നും മാല പാര്‍വ്വതി ചൂണ്ടിക്കാട്ടി.

Aswathy