ശസ്ത്രക്രിയ പൂര്‍ത്തിയായി!! നടന്‍ ആസിഫ് അലി ആശുപത്രി വിട്ടു

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ ആസിഫ് അലി ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ഷൂട്ടിങിനിടെ നടന് പരിക്കേറ്റിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു നടന്…

ഷൂട്ടിങ്ങിനിടെ പരിക്കേറ്റ നടന്‍ ആസിഫ് അലി ശസ്ത്രക്രിയയ്ക്ക് ശേഷം ആശുപത്രി വിട്ടു. ദിവസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന ‘ടിക്കി ടാക്ക’ എന്ന സിനിമയുടെ ഷൂട്ടിങിനിടെ നടന് പരിക്കേറ്റിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു നടന് ചികിത്സ. താരത്തിന്റെ ഇടതു കാല്‍മുട്ടിലെ ലിഗമെന്റ്, മെനിസ്‌കസ് റിപ്പയര്‍ എന്നീ ശസ്ത്രക്രിയകളാണ് നടത്തിയത്. നവംബര്‍ 30ന് ഡിസ്ചാര്‍ജ് ആയെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

ഷൂട്ടിങിനിടെ താരത്തിന്റെ ഇടതു കാല്‍മുട്ടിന് പരിക്കേറ്റത്. വിപിഎസ് ലേക്ഷോര്‍ ഡയറക്ടര്‍ ഓഫ് ഓര്‍ത്തോപീഡിക്‌സ് ആന്‍ഡ് ഹെഡ് ഓഫ് ജോയിന്റ് പ്രിസര്‍വേഷന്‍ ഡോ. ജേക്കബ് വര്‍ഗീസിന്റെ നേതൃത്വത്തിലാണ് താരത്തിനെ ശസ്ത്രക്രിയക്ക് വിധേയമാക്കിയത്. കുറഞ്ഞ ആഴ്ചകള്‍ക്കുള്ളില്‍ അദ്ദേഹം പൂര്‍ണ ആരോഗ്യവാനാകുമെന്ന് ചികിത്സിച്ച ഡോക്ടര്‍ അറിയിച്ചു. താരത്തിന് ഫിസിയോതെറാപ്പിയും നിര്‍ദേശിച്ചിട്ടുണ്ട്.

രോഹിത് വി.എസ്. സംവിധാനം ചെയ്യുന്ന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ആസിഫ് അലിക്ക് അപകടം സംഭവിച്ചത്. നവംബര്‍ 23നാണ് ‘ടിക്കി ടാക്ക’യുടെ സംഘട്ടന രംഗത്തിന്റെ ചിത്രീകരണത്തിനിടെ നടന് കാല്‍മുട്ടിന് പരിക്കേറ്റത്. ചിത്രത്തില്‍ 12 ആക്ഷന്‍-പാക്ക് സീക്വന്‍സുകള്‍ ഉണ്ട്. ചിത്രത്തിലെ കഥാപാത്രത്തിനായുള്ള താരത്തിന്റെ മേക്കോവര്‍ ഏറെ ശ്രദ്ധേയമായിരുന്നു. കഠിനമായ വര്‍ക്കൗട്ട് ആണ് താരം കഥാപാത്രത്തിന് വേണ്ടി നടത്തിയത്.

‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബ്ലിസ്’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സംവിധായകന്‍ രോഹിത് വിഎസും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ടിക്കി ടാക്ക’. നടി വാമിഖ ഗബ്ബിയാണ് ചിത്രത്തില്‍ നായികയാവുന്നത്.