അഭിനേതാവായും നിർമ്മാതാവായും എല്ലാം മലയാള സിനിമയിൽ തിളങ്ങിയ താരമാണ് മധു വാര്യർ. ഇതിനെല്ലാം പിന്നാലെയാണ് ഇന്നിപ്പോൾ താരം സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിയ്ക്കുന്നത്. ലളിതം സുന്ദരം എന്ന ചിത്രത്തിലൂടെയാണ് മധു വാര്യർ സംവിധാന കുപ്പായം അണിയുന്നത്. സമൂഹമാധ്യമങ്ങളിലും സജീവമാണ് മധു വാര്യർ. സിനിമാവിശേഷങ്ങളും ട്രോളുകളും എല്ലാം അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. എന്നാൽ കുടുംബ ചിത്രങ്ങളോ മറ്റോ അതികം പങ്കുവയ്ക്കാറില്ല.