ആ സമയത്ത് ചിലർ ദേഷ്യപ്പെട്ട് ചോദിച്ചത് മമ്മൂക്കയെ തെറി വിളിക്കാൻ ഇവൾ ആരെന്നാണ്, അനുഭവം പങ്ക് വെച്ച് സംവൃത സുനില്‍

അഭിനയത്തിൽ സജീവമല്ലെങ്കിലും മലയാളികൾക്ക് എന്നെന്നും പ്രിയ നായിക തന്നെയാണ് സംവൃത, വിവാഹശേഷമാണ്  സംവൃത സിനിമയിൽ നിന്നും ഇടവേളയെടുത്തത്,പക്ഷെ എന്നാൽ തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്, പിന്നീട് ഏഴുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിജുമേനോന്‍ ചിത്രത്തിലൂടെ സിനിമയിലേക്കും സംവൃത തിരിച്ചെത്തിയിരുന്നു. ഇപ്പോളിതാ നിരവധി മലയാള ചിത്രങ്ങളിൽ അഭിനയിച്ച താരം അഭിനയിക്കുന്ന സമയത്ത് കൈവിട്ടു പോയ ഒരു സിനിമയിലെ രംഗത്തെക്കുറിച്ചും അങ്ങനെയുണ്ടാകാനുള്ള കാരത്തെ കുറിച്ചും വെളിപ്പെടുത്തുകയാണ്.

Samvrutha Sunil 1

ജോഷിയുടെ സംവിധാന മികവിൽ മെഗാ സ്റ്റാർ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായിയെത്തിയ  പോത്തൻ വാവ എന്ന ചിത്രത്തിലെ ഒരു രംഗത്തെ കുറിച്ചാണ് സംവൃത ഒരു അഭിമുഖത്തിൽ സംസാരിച്ചു കൊണ്ട് വ്യക്തമാക്കുന്നത്. എല്ലാവരും തന്നെ നോക്കി നിന്നും കൊണ്ട് മമ്മൂട്ടിയെ വഴക്ക് പറയുന്ന സീൻ വളരെയധികം ബുദ്ധിമുട്ടും കഷ്ട്ടപ്പാടും സഹിച്ചു കൊണ്ടാണ് അഭിനയിച്ചു തീർത്തതെന്ന് താരം പറയുന്നു.അതെ പോലെ തന്നെ വളരെ പ്രധാനമായും മമ്മൂട്ടി യുടെ നേരറിയാൻ സിബിഐ എന്ന ചിത്രത്തിലും താരം വളരെ സുപ്രധാന കഥാപാത്രമായി അഭിനയിച്ചിരുന്നു.

Samvrutha Sunil 2

താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്….

ഞാന്‍ മമ്മൂക്കയെ വഴക്ക് പറയുന്ന ഒരു സീൻ ജോഷി സാര്‍ സംവിധാനം ചെയ്ത ‘പോത്തന്‍ വാവ’ എന്ന സിനിമയിലുണ്ട്.ഒരു വലിയ രംഗം തന്നെയാണ് അത്.ആ ഒരേ ഒരു സീൻ ചെയ്യുന്നതിന് വേണ്ടി മുപ്പതോളം ടേക്കുകള്‍ എടുക്കേണ്ടി വന്ന ഒരു സിനിമ കൂടിയാണ് അത്.ഈ  സിനിമ ചിത്രികരിക്കുന്ന സമയത്ത് വളരെ വലിയ ജനക്കൂട്ടം തന്നെയാണ് അവിടെ.അത് കൊണ്ട് തന്നെ സിനിമ ആണെങ്കിൽ കൂടി  മമ്മൂക്കയോട് ആ രീതിയിൽ പെരുമാറാൻ വളരെ മടി തോന്നിരുന്നു.ആ സമയത്ത് മിക്കവരും നോട്ടത്തിൽ നിന്നും പോലും മനസ്സിലാകും ഇവള്‍ ആരാടാ മമ്മൂക്കയെ ചീത്ത പറയാന്‍ എന്നായിരുന്നു.അതെ പോലെ വളരെ പ്രധാനമായും അഭിനയജീവിതത്തിൽ നിന്നും എന്റെ കയ്യിൽ നിന്നും പോയ രംഗം കൂടിയാണ്.

 

Vishnu