തന്റെ ആദ്യ സിനിമ ‘മധുര മനോഹരമോഹം’ ജൂൺ 16ന് എത്തുമെന്ന് സ്റ്റെഫി സേവ്യർ

മലയാള സിനിമയിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന സിനിമയാണ് ‘മധുര മനോഹര മോഹം’ .സിനിമ ജൂൺ 16ന് തിയെറ്ററുകളിൽ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്,…

മലയാള സിനിമയിലെ പ്രമുഖ കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യർ ആദ്യമായി സംവിധായകയാവുന്ന സിനിമയാണ് ‘മധുര മനോഹര മോഹം’ .സിനിമ ജൂൺ 16ന് തിയെറ്ററുകളിൽ എത്തുന്നു. കോമഡിക്ക് പ്രാധാന്യമുള്ള ചിത്രത്തിൽ രജിഷ വിജയൻ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

സിനിമയുടെ റിലാീസ് തീയതി സംവിധായിക സ്റ്റെഫി സേവ്യർ തന്നെയാണ് അറിയിച്ചിരിക്കുന്നത്. ”ഏറെ നാളത്തെ കാത്തിരിപ്പിനും കഠിനാധ്വാനത്തിനും ശേഷം, 202 ജൂൺ 16 ന് ഞങ്ങളുടെ മധുര മനോഹര മോഹം എന്ന ചിത്രം നിങ്ങളുടെ അടുത്തുള്ള തീയറ്ററുകളിൽ എത്തുമെന്ന് അറിയിക്കുന്നതിൽ ഞാൻ അഭിമാനിക്കുന്നു” ഇങ്ങനെയാണ് സ്റ്റെഫി സേവ്യർ സോഷ്യൽ മീഡിയയിൽ കുറിച്ചത്

B3M ക്രിയേഷൻസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് മഹേഷ് ഗോപാൽ, ജയ് വിഷ്ണു എന്നിവർ ചേർന്നാണ്. ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ക്യാമറ.അപ്പു ഭട്ടതിരി, മാളവിക വി.എൻ. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്ഹിഷാം അബ്ദു ൾവഹാബ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ വിജയ രാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, ആർഷ ബൈജു, സുനിൽ സുഖദ എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.