Film News

‘ആടുജീവിതം’ അവിശ്വസിനിയം! ഞാൻ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു,പൃഥ്വിരാജിനെ കുറിച്ച് നടൻ മാധവൻ

പ്രേഷകരുടെ മാത്രമല്ല മിക്ക സെലിബ്രറ്റികളുടയും പ്രശംസ  പിടിച്ചു പറ്റുകയാണ്  ആടുജീവിതം എന്ന സിനിമയുടെ ചിത്രത്തിലെ നായകനായ പൃഥ്വിരാജ് വും, ഇപ്പോൾ അങ്ങനൊരു അഭിനന്ദനം അയച്ചിരിക്കുകയാണ് നടൻ മാധവൻ, ആടുജീവിതം അവിശ്വസിനീയം, ഞാൻ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു എന്നാണ് നടൻ പൃഥ്വിരാജിന് കുറിച്ച് മാധവൻ തന്റെ എക്‌സിലൂടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്, അവിശ്വസനീയം, ഞാൻ നിങ്ങളെ ഓർത്തു അഭിമാനിക്കുന്നു ഒപ്പം സംഭ്രമിക്കുകയും ചെയ്യുന്നു

ഇന്ത്യൻ സിനിമയുടെ ശേഷിയെന്തെന്ന് നിങ്ങൾ കാണിച്ചുകൊടുത്തു, നന്ദിയുണ്ട് മാധവൻ കുറിച്ച്, നടന്റെ ഈ പോസ്റ്റിന് പൃഥ്വിരാജ് നന്ദി അറിയിച്ചു, മുൻപ് കമൽ ഹാസൻ, മണിരത്നം, സംവിധായകൻ അജയ് ഭൂപതി, രാജീവ് മേനോൻ, അങ്ങനെ നിരവധി താരങ്ങൾ ആടുജീവിതത്തെ പ്രശംസിച്ചെത്തിയിരുന്നു. അതുപോലെ പൃഥിരാജിനെ ദേശീയ അവാർഡ് പോലും ലഭിക്കുമെന്നും അവർ പറഞ്ഞിരുന്നു

ചിത്രം ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണവുമായി തീയറ്ററുകളിൽ മുന്നേറുകയാണ്, ബ്ലെസ്സിയുടെ 16 വര്ഷത്ത കഠിനാധ്വാനവും , പൃഥ്വിരാജിന്റെ ഹാർഡ് വർക്കും എല്ലാ തന്നെ ഈ സിനിമയിൽ കാണാൻ കഴിയുന്നുണ്ടെന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്, ഓസ്കാർ അവാർഡ് ജേതാക്കളായ റസൂൽ പൂക്കുട്ടിയും, എ ആർ റഹുമാനും ആയിരുന്നു ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരുന്നത്

 

Suji