ജയിലര്‍ മൂന്ന് തവണ കാണാൻ കാരണം ; വിനായകൻ ചേട്ടൻ്റെ അഭിനയം, മഹേഷ് കുഞ്ഞുമോൻ

അനുകരണകലയിലൂടെ ലോക മെമ്പാടുമുള്ള മലയാളികളെ വിസ്മയിപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിമിക്രി ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഹേഷ് ഇപ്പോൾ.അപ്രതീക്ഷിതമായി വന്നു ചേർന്ന അപകടം ഏല്പിച്ച പരിക്കിൽ നിന്നും ശാരീരിക…

അനുകരണകലയിലൂടെ ലോക മെമ്പാടുമുള്ള മലയാളികളെ വിസ്മയിപ്പിച്ച കലാകാരനാണ് മഹേഷ് കുഞ്ഞുമോന്‍. കുറച്ചു കാലത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മിമിക്രി ലോകത്തേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മഹേഷ് ഇപ്പോൾ.അപ്രതീക്ഷിതമായി വന്നു ചേർന്ന അപകടം ഏല്പിച്ച പരിക്കിൽ നിന്നും ശാരീരിക വെല്ലു വിളികളുടെ ആഘാതത്തിൽ നിന്നുമൊക്കെ തിരിച്ചു വരവിന്റെ പാതയിലൂടെ മുന്നേറുകയാണ് മലയാളികളുടെ പ്രിയ മിമിക്രി താരം മഹേഷ് കുഞ്ഞുമോൻ ഇപ്പോൾ. നടനും മിമിക്രി താരവുമായിരുന്ന കൊല്ലം സുധിയുടെ ജീവന്‍ നഷ്ടമായ അപകടത്തില്‍പ്പെട്ട് ഒപ്പമുണ്ടായിരുന്ന മഹേഷ് കുഞ്ഞുമോനും ഗുരുതരമായി പരിക്കേറ്റിരുന്നു. ശസ്ത്ര ക്രിയയ്ക്ക് ശേഷം നീണ്ട നാളുകളായി വിശ്രമത്തിലായിരുന്ന മഹേഷ് ഓണത്തോടനുബന്ധിച്ചാണ് തന്‍റെ പുതിയ വീഡിയോ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കു വെച്ചത്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം അനുകരണ കലാ രംഗത്തേക്ക് ഗംഭീര തിരിച്ചു വരവാണ് മഹേഷ് കുഞ്ഞുമോന്‍ നടത്തിയിരിക്കുന്നത് എന്ന് പറയാതെ വയ്യ. ബോക്സ് ഓഫീസില്‍ വന്‍ കളക്ഷന്‍ നേടിയ രജനികാന്ത് ചിത്രം ജയിലറുമായി ബന്ധപ്പെടുത്തിയിള്ള ഒരു വീഡിയോയാണ് ഇത്തവണ മഹേഷ് പങ്കു വെച്ചത്. അപകടത്തില്‍ സംഭവിച്ച പരുക്കില്‍ നിന്ന് മഹേഷ് കുഞ്ഞുമോൻ പൂര്‍ണ്ണമായും മുക്തനായിട്ടില്ലെങ്കിലും മഹേഷ് കുഞ്ഞുമോൻ കഴിഞ്ഞ ദിവസം ഒരു വീഡിയോ പങ്കു വെക്കുകയും ഇത് സാമൂഹിക മാധ്യമങ്ങളിൽ ഉൾപ്പെടെ വൈറലാവുകയും ചെയ്‌തിരുന്നു. ഇപ്പോഴിതാ തന്റെ തിരിച്ചു വരവിനെ കുറിച്ച്‌ പ്രമുഖ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് മഹേഷ് കുഞ്ഞുമോൻ. ജീവിതത്തിൽ നടന്ന കാര്യങ്ങളെ കുറിച്ച്‌ ഓര്‍ക്കാൻ താൻ ഇഷ്ടപ്പെടുന്നില്ലെന്ന് മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. ഇനി എന്ത് ചെയ്യാം എന്നതാണ് തൻ്റെ ചിന്തയെന്നും, പഴയ മഹേഷ് കുഞ്ഞുമോനെയല്ല പുതിയ ഒരാളെയാണ് പ്രേക്ഷകര്‍ക്ക് വേണ്ടതെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു. ജീവിതത്തിന്റെ തിരക്കിനിടയ്ക്ക് ആളുകളെ പിടിച്ചു നിര്‍ത്താൻ കഴിയണം. അതിനാണ് പ്രാധാന്യമെന്നും മഹേഷ് കുഞ്ഞുമോൻ പറഞ്ഞു.

മിമിക്രിയെ സംബന്ധിച്ച്‌ കുറച്ച്‌ നാള്‍ ഒന്നും ചെയ്തില്ലെങ്കില്‍ അത് നമ്മളെ വിട്ട് പോകും, വീട്ടിലുണ്ടായിരുന്ന മുഴുവൻ സമയവും മിമിക്രിയിലായിരുന്നു. ചെയ്ത് അത്യാവശ്യം ഒ.കെ ആയപ്പോഴാണ് ഞാൻ പുറത്തിറങ്ങിയത്. മോശമായ അവസ്ഥയില്‍ കിടക്കുമ്പോഴും വോയ്സ് ട്രൈ ചെയ്യുമായിരുന്നു, പറ്റില്ലെങ്കിലും എന്റെ സന്തോഷത്തിന് വേണ്ടിയായിരുന്നു എന്നാണ് മഹേഷ് കുഞ്ഞുമോൻ പറഞ്ഞത്. ജയിലറിലെ വില്ലന്‍ വേഷം അവതരിപ്പിച്ച വിനായകന്‍, ആറാട്ടണ്ണന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സന്തോഷ് വര്‍ക്കി, തെന്നിന്ത്യൻ നടന്‍ ബാല, തമിഴ് നടന്‍ വിടിവി ഗണേഷ് എന്നിവരെ അതി ഗംഭീരമായി തന്നെ അനുകരിച്ചു കൊണ്ടാണ് മഹേഷ് തിരിച്ചു വരവ് നടത്തിയത്.പൂർണ ആരോഗ്യവാനായിട്ട് അല്ല ഈ തിരിച്ചു വരവെന്നും തനിക്ക് ഇപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്നും ഇനിയും ശസ്ത്രക്രിയക്ക് വിധേയനാകേണ്ടി വരുമെന്നും മഹേഷ് ആരാധകരോട് പറഞ്ഞു. ഈ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ല. കമോൻഡ്ര മഹേഷെ മിമിക്രിയെക്കാളും മഹേഷിനെ പഴയതു പോലെ കണ്ടപ്പോള്‍ സന്തോഷം തോന്നിയവരുണ്ടോ….മിമിക്രിയില്‍ എതിരാളികള്‍ ഇല്ലാത്ത രാജാവേ. നിങ്ങളില്ലാതെ എന്ത് ഓണം മലയാളികള്‍ക്ക്…ഈ ഓണത്തിന് കിട്ടിയ ഓണ സമ്മാനം മഹേഷിൻ്റെ തിരിച്ചുവരവ് നിങ്ങള് അടിപൊളി ആണ്’ എന്നിങ്ങനെയുള്ള നിരവധി കമന്‍റുകളാണ് വീഡിയോക്ക് ആരാധകര്‍ നല്‍കിയത്. ജയിലര്‍ ഞാൻ മൂന്ന് തവണ കണ്ടു. അതിന് കാരണം വിനായകൻ ചേട്ടൻ്റെ അഭിനയമാണ്. അത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അങ്ങനെയാണ് ആ വീഡിയോയിലേക്ക് എത്തിയത്. വെറുതെ അനുകരിച്ചിട്ട് കാര്യമില്ലെന്ന് തോന്നി അതുകൊണ്ടാണ് എന്തെങ്കിലും വ്യത്യസ്തത അതില്‍ കൊടുക്കണമെന്ന് കരുതിയത്. എൻ്റെ ചേട്ടൻ എല്ലാത്തിനും കൂടെയുണ്ടായിരുന്നു. എന്റെ ഈ തിരിച്ചു വരവില്‍ എല്ലാവരുടെയും സപ്പോര്‍ട്ട് ഉണ്ട്. എനിക്ക് ചുറ്റുമുള്ള എല്ലാ മനുഷ്യരും എന്നെ ഒരുപാട് സപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴും ശരീരം പഴയത് പോലെയായിട്ടില്ല. ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. പക്ഷെ മിമിക്രിയോടുള്ള ഇഷ്ടം വെറുതെ ഇരിക്കാൻ എന്നെ സമ്മതിക്കുന്നില്ല. പുതിയ വീഡിയോ കണ്ട് ഒരുപാട് പേര്‍ പ്രോഗ്രാം ചെയ്യാൻ വിളിക്കുന്നുണ്ട് പക്ഷെ ശാരീരികമായി സ്റ്റേജില്‍ നിന്ന് ഒരു പ്രോഗ്രാം ചെയ്യാനുള്ള ആരോഗ്യം തിരിച്ചു കിട്ടിയിട്ടില്ല. എന്നുമാണ് മഹേഷ് കുഞ്ഞുമോൻ പറയുന്നത്.ഹേഷിന്റെ ഈ തിരിച്ചു വരവിനെ ആരാധകർ സ്വീകരിക്കുന്നത് കാണുമ്പൊൾ കലാകാരന്മാരെ എന്നും ഏത് അവസ്ഥയിലും സ്വീകരിക്കുന്നവർ ആണ് മലയാളികൾ എന്ന് കൂടി തെളിയിക്കുകയാണ്. ഏതായാലും പൂർണ ആരോഗ്യവാനായി വേദികളിൽ നിന്നുകൊണ്ട് നമ്മെ ചിരിപ്പിക്കുന്ന രസിപ്പിക്കുന്ന മഹേഷ് കുഞ്ഞുമോന്റെ പ്രകടനങ്ങൾക്കായി നമുക്ക് കാത്തിരിക്കാം.