ഇന്ന് ആളുകൾക്ക് എന്നെ മനസിലാകില്ല! ഒരു ഡേറ്റിന് വേണ്ടി നടന്മാരുടെ കാരവാനിന്റെ മുന്നിൽ കാത്തു നിന്നിട്ടുണ്ട്,മഹേഷ് 

ഒരു കാലത്തു മലയാള സിനിമയിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്ത നടൻ ആണ് മഹേഷ്, എന്നാൽ പിന്നീട് നടനെ സിനിമകളിൽ ഒന്നും കാണാതായി, എന്നാൽ നടൻ ഇപ്പോൾ ഷീല എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ…

ഒരു കാലത്തു മലയാള സിനിമയിൽ വെത്യസ്ത വേഷങ്ങൾ ചെയ്യ്ത നടൻ ആണ് മഹേഷ്, എന്നാൽ പിന്നീട് നടനെ സിനിമകളിൽ ഒന്നും കാണാതായി, എന്നാൽ നടൻ ഇപ്പോൾ ഷീല എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിൽ സജീവമാകുകയാണ്, ഷീലയുടെ പ്രൊമോഷൻ വേദിയിൽ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്, താൻ സിനിമയിൽ ഒരു അവസരത്തിന് വേണ്ടി ഓരോ നടന്മാരുടെ കാരവാനിന്റെ മുന്നിൽ കാത്തു നിന്നിട്ടുണ്ട് നടൻ പറയുന്നു.

സിനിമയിൽ നിന്നും താൻ ഇടക്ക് എടുത്ത ഒരു ബ്രെക്ക് ആണ് തനിക്ക് സിനിമകളിൽ അവസരം കുറയാൻ കാരണം. ഞാൻ ഇടക്ക് വിദേശത്തേക്ക് പോയി തിരിച്ചു വന്നപ്പോളേക്കും ഞാൻ ആ പഴയ മഹേഷ് അല്ലാതായി മാറി. മുദ്ര, മൃഗയ തുടങ്ങിയ സിനിമകളിൽ അഭിനയിച്ച മഹേഷ് ആണെന്ന് പറഞ്ഞാൽ ഇന്ന് ആളുകൾക്ക് മനസിലാകില്ല.

ശരിക്കും പറഞ്ഞാൽ എന്നെ ഇപ്പോൾ ആളുകൾക്ക് അറിയില്ല എന്ന് തന്നെ പറയാം, ഇപ്പോൾ ഷീല  എന്ന സിനിമയിലൂടെ നല്ലൊരു വേഷവുമായി എത്തുകയാണ്. ഇപ്പോൾ ചില സിനിമകളിൽ അഭിനയിക്കാൻ എന്നെ ക്ഷണിക്കുന്നുണ്ട്, അതുകൊണ്ടു തന്നെ എനിക്ക് ഇനിയും സിനിമയിൽ സജീവമാകാൻ കഴിയുമെന്ന് വിശ്വാസം ഉണ്ട് , അതുപോലെ താൻ ഡയറക്റ്റ് ചെയ്യുന്ന കാര്യവും നടൻ കൂട്ടിച്ചേർത്തു മലയാള സിനിമയേക്കാൾ കൂടുതൽ തമിഴ് ചെയ്യാൻ എളുപ്പമാണ്, കാരണം മലയാള സിനിമയിൽ ഓരോ നടന്മാരുടെ ഡേറ്റിന് വേണ്ടി കാരവാനിനു മുന്നിൽ കാത്തു നിന്നിട്ടുണ്ട് നടൻ പറയുന്നു.