എമ്പുരാനിലൂടെ പാകിസ്ഥാന്‍ നടി മലയാളസിനിമയിലേക്ക്!! മോഹന്‍ലാലിന്റെ നായികയാവുന്നത് മഹിറ ഖാന്‍

പാകിസ്ഥാന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് മഹിറ ഖാന്‍. ബോളിവുഡി ലെയും ഹൃദയം കവര്‍ന്ന നടിയായി മഹിറ പെട്ടെന്ന് മാറി. 2017-ല്‍ ഷാരൂഖ് ഖാന്‍ ചിത്രം റയീസിലൂടെയാണ് മഹിറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ഇപ്പോഴിതാ…

പാകിസ്ഥാന്‍ സിനിമാലോകത്ത് ഏറെ ആരാധകരുള്ള നടിയാണ് മഹിറ ഖാന്‍. ബോളിവുഡി ലെയും ഹൃദയം കവര്‍ന്ന നടിയായി മഹിറ പെട്ടെന്ന് മാറി. 2017-ല്‍ ഷാരൂഖ് ഖാന്‍ ചിത്രം റയീസിലൂടെയാണ് മഹിറ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്.

ഇപ്പോഴിതാ താരം മലയാള സിനിമയിലേക്കും ചുവടുവയ്ക്കുകയാണ്. അടുത്തിടെ ബോംബെ ഹൈക്കോടതി പാകിസ്ഥാന്‍ കലാകാരന്മാര്‍ക്കെതിരായ വിലക്ക് നീക്കിയതോടെയാണ് താരത്തിന് മോളിവുഡിലേക്ക് അസരം തെളിഞ്ഞത്.

മോഹന്‍ലാലും പൃഥ്വിരാജ് സുകുമാരനും ഒന്നിക്കുന്ന എല്‍2 എമ്പുരാനിലൂടെയാണ് മഹിറ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മഹിറയുമായി എമ്പുരാന്‍ അണിയറപ്രവര്‍ത്തകര്‍ ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൃഥ്വിരാജ് സുകുമാരനും ഭാര്യയും പത്രപ്രവര്‍ത്തകയും നിര്‍മ്മാതാവുമായ സുപ്രിയ മേനോനുമായി മഹിറയ്ക്ക് അടുത്ത സൗഹൃദമുണ്ട്. ഇതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരിക്കുന്നത്.

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എല്‍ 2 എംപുരാന്‍ എന്ന പ്രോജക്റ്റിലൂടെ മഹിറ ഖാന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ മോഹന്‍ലാലിന്റെ നായികയാകുമെന്നാണ് അഭ്യൂഹങ്ങള്‍.എന്നാല്‍ ഈ റിപ്പോര്‍ട്ടിനോട് നിര്‍മ്മാതാക്കള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.