നടി ഗൗതമിയുടെ 25 കോടി രൂപയുടെ സ്വത്തുക്കള്‍ തട്ടിയെടുത്ത കേസ്!!! മുഖ്യപ്രതികള്‍ തൃശ്ശൂരില്‍ പിടിയില്‍

അടുത്തിടെയാണ് നടി ഗൗതമി തന്റെ കോടികളുടെ സ്വത്തുക്കള്‍ വ്യാജരേഖയുണ്ടാക്കി തട്ടിയെടുത്തെന്ന് പൊലിസില്‍ പരാതി നല്‍കിയത്. വ്യാജ രേഖയുണ്ടാക്കി തന്റെ 25 കോടി രൂപയുടെ സ്വത്തുക്കള്‍ അപഹരിച്ചുവെന്ന് കാട്ടി നടി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. തനിക്കും മകള്‍ക്കുമെതിരെ വധഭീഷണിയുണ്ടെന്നും താരത്തിന്റെ പരാതിയിലുണ്ട്.

അതേസമയം, നടിയുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതികളെ പൊലീസ് പിടികൂടി. കുന്നുംകുളത്ത് നിന്നാണ് പ്രതികള്‍ പിടിയിലായത്. ചെന്നൈ ക്രൈംബ്രാഞ്ച് പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മുഖ്യപ്രതികളായ അളഗപ്പന്‍, ഭാര്യ നാച്ചല്‍, മറ്റു രണ്ടു കുടുംബാംഗങ്ങള്‍ എന്നിവരാണ് പിടിയിലായത്.

പ്രതികള്‍ വാടകവീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് പിടിയിലായത്. സ്വത്തുക്കള്‍ വില്‍ക്കാന്‍, കാരൈക്കുടി കൊട്ടയ്യൂരില്‍ താമസിക്കുന്ന കുടുംബസുഹൃത്തായ വ്യവസായി അളഗപ്പനാണ് ഗൗതമി പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നത്.

എന്നാല്‍, ഇയാള്‍ വ്യാജ രേഖകളുണ്ടാക്കി സ്വത്തുക്കള്‍ അനധികൃതമായി വില്‍പ്പന നടത്തി കോടികള്‍ തട്ടിയെടുത്തുവെന്നാണ് താരം പരാതിയില്‍ പറയുന്നത്. പ്രതികള്‍ക്കെതിരെ ചെന്നൈ ക്രൈംബ്രാഞ്ച് നവംബറില്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

വ്യാജ രേഖകള്‍ ഉപയോഗിച്ച് തന്റെ 25 കോടി രൂപയുടെ സ്വത്തുക്കള്‍ അപഹരിച്ചുവെന്ന് ആരോപിച്ച് നടി ചെന്നൈ പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. താരത്തിനും മകള്‍ക്കുമെതിരെ വധഭീഷണിയുണ്ടെന്നും പരാതിയിലുണ്ട്.

ചെന്നൈയില്‍ താമസിക്കുന്ന ഗൗതമി തന്റെ ഉടമസ്ഥതയിലുള്ള 46 ഏക്കര്‍ വസ്തുവകകള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനായി സഹായിക്കാനെത്തിയ ബില്‍ഡര്‍ അളഗപ്പനും ഭാര്യയും ചതിക്കുകയായിരുന്നു എന്നാണ് പരാതി.

കേസിലെ മുഖ്യപ്രതിയായ അളഗപ്പന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതി തടഞ്ഞിരുന്നു. വ്യാജരേഖകള്‍ ഉപയോഗിച്ച് തന്റെ 25 കോടിയുടെ സ്വത്ത് അപഹരിച്ചുവെന്ന് ആരോപിച്ച് കഴിഞ്ഞ സെപ്റ്റംബറിലാണ് ഗൗതമി ചെന്നൈ പൊലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.