‘അനശ്വര ഈസ് ഗ്രേറ്റ്’!! നേര് കണ്ട് പൊട്ടിക്കരഞ്ഞ് ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ

കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയ മോഹന്‍ലാല്‍-ജീത്തുജോസഫ് ചിത്രം ‘നേര്’ പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയെല്ലാം ചിത്രം നിലനിര്‍ത്തിയിട്ടുണ്ട്. ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. ചിത്രം തിയ്യേറ്ററിലെത്തി ആദ്യ മണിക്കൂറില്‍ തന്നെ മികച്ച…

കാത്തിരിപ്പിനൊടുവില്‍ തിയ്യേറ്ററിലെത്തിയ മോഹന്‍ലാല്‍-ജീത്തുജോസഫ് ചിത്രം ‘നേര്’ പ്രേക്ഷകര്‍ക്ക് വലിയ സര്‍പ്രൈസ് തന്നെയാണ് സമ്മാനിച്ചിരിക്കുന്നത്. ആരാധകരുടെ പ്രതീക്ഷയെല്ലാം ചിത്രം നിലനിര്‍ത്തിയിട്ടുണ്ട്. ചിത്രത്തിനെ കുറിച്ചുള്ള പ്രതികരണങ്ങളാണ് സോഷ്യലിടത്ത് നിറയുന്നത്. ചിത്രം തിയ്യേറ്ററിലെത്തി ആദ്യ മണിക്കൂറില്‍ തന്നെ മികച്ച പ്രതികരണങ്ങളാണ് എത്തിയത്.

ചിത്രം കണ്ടിറങ്ങിയ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ഭാര്യ ശാന്തിയുടെയും വീഡിയോ വൈറലായിരിക്കുകയാണ്. ആന്റണി പെരുമ്പാവൂരിന്റെ ഭാര്യ ശാന്തി ‘നേര്’ കണ്ട് പൊട്ടിക്കരഞ്ഞാണ് തിയറ്ററില്‍ നിന്നിറങ്ങുന്നത്.

‘അനശ്വര ഈസ് ഗ്രേറ്റ്’ എന്നായിരുന്നു ശാന്തിയുടെ ആദ്യ പ്രതികരണം തന്നെ. ലാലേട്ടന്റെ ഇതുപോലെയുള്ള നിരവധി സിനിമകള്‍ക്കായി കാത്തിരിക്കുന്നുവെന്നാണ് ആന്റണിയും പറയുന്നത്. ‘ലാലേട്ടന്റെ ഇതുപോലെയുള്ള ഒരുപാട് സിനിമകള്‍ക്കായി കാത്തിരിക്കുകയാണ്, വലിയ സന്തോഷം. കൂടുതലൊന്നും പറയാനില്ല, എന്നാണ് നേര് കണ്ടു പുറത്തിറങ്ങിയ ആന്റണി പെരുമ്പാവൂര്‍ പറയുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നേര് നിര്‍മിച്ചിരിക്കുന്നത്. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ജീത്തു ജോസഫ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

അനശ്വര രാജന്‍, ശാന്തി മായാദേവി, സിദ്ധിഖ് , ജഗദീഷ്, പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് എന്നിവരും ഈ ചിത്രത്തിലെ പ്രധാന അഭിനേതാക്കളാണ്. കോടതിയും വ്യവഹാരവും നിയമയുദ്ധവുമൊക്കെ തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുന്ന ഒരു ലീഗല്‍ ത്രില്ലര്‍ ഡ്രാമ പ്രേക്ഷകരെ ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്നുണ്ട്.