ഷൂട്ട് ചെയ്യ്‌തെടുക്കാൻ  ബുദ്ധിമുട്ടായി ആ സീക്വൻസുകൾ! എങ്കിലും വാലിബൻ  വിജയകരമായി പൂർത്തീകരിച്ചു , ലിജോയുടെ വാക്കുകൾ  

കഴിഞ്ഞ ദിവസം ആയിരുന്നു ‘മലൈ കോട്ടൈ വാലിബ’ന്റെ അവസാന ഷെഡ്യൂൾ രാജസ്ഥാനിൽ അവസാനിച്ചത്, പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ, ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ഈ വാലിബൻ  ചിത്രം. കഴിഞ്ഞ ദിവസം 7൦ ദിവസത്തോളം ഉണ്ടായ…

കഴിഞ്ഞ ദിവസം ആയിരുന്നു ‘മലൈ കോട്ടൈ വാലിബ’ന്റെ അവസാന ഷെഡ്യൂൾ രാജസ്ഥാനിൽ അവസാനിച്ചത്, പ്രേക്ഷകർ ഒരുപാടു കാത്തിരിക്കുന്ന മോഹൻലാൽ, ലിജോ പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ഈ വാലിബൻ  ചിത്രം. കഴിഞ്ഞ ദിവസം 7൦ ദിവസത്തോളം ഉണ്ടായ ഷൂട്ടിംഗ് ആണ് ഇന്നലെ അവസാനിച്ചത് . ഇതോടു കൂടി ചിത്രത്തിന്റെ രണ്ടു ഘട്ടങ്ങളും അവസാനിച്ചു കഴിഞ്ഞു. മെയ് അവസാനത്തോടെ മൂന്നാം ഘട്ട ചിത്രീകരണം ആരംഭിക്കും, ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണ സമയത്തുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ച് പറയുകയാണ് സംവിധായകൻ ലിജോ പെല്ലിശ്ശേരി.

ഒരുപാടു വലിയ തരത്തിലുള്ള അതും പെട്ടന്ന് ഷൂട്ട്‌ ചെയ്യ്‌തെടുക്കാൻ പ്രയാസമുള്ളതുമായ  സീക്വൻസുകൾ  ഉള്ള ഒരു ചിത്രം ആയിരുന്നു ഇത്. രാജസ്ഥാൻ പോലെയുള്ള സ്ഥലത്തു തന്നെ വന്നു വേണമായിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ട് ചെയ്യാൻ. അത് വിജയകരമായി ചിത്രീകരിക്കാൻ കഴിഞ്ഞു. എന്റെ കൂടെ ഓരോ ഡിപ്പാർട്ടുമെന്റിൽ പ്രവർത്തിച്ചവരോട് ഏതു ഭാഗമെന്ന് ഞാൻ എടുത്തു പറയുന്നില്ല അവർക്കെലാം എന്റെ നന്ദി അറിയിക്കുന്നു.

പ്രശ്നങ്ങൾ ഒന്നും ഇല്ലാതിരുന്നില്ല, എങ്കിലും വിജയകരമായി പൂർത്തീകരിച്ചു. അതിലാണ് ഇപ്പോൾ സന്തോഷം തോന്നുന്നത്. സബ് കേലിയെ ഏക് ബഡാ ബഡാ ശുക്രിയ. ഒപ്പം നിന്നതിനെ നന്ദി.ചെന്നൈയിൽ ഇനിയും ചെറിയ ഷെഡ്യൂൾ കൂടി യുണ്ട്. ഇവിടെ വന്നതിനു ശേഷം എന്റെ ഹിന്ദി കുറച്ചു മെച്ചപ്പെട്ടു ലിജോ പെല്ലിശ്ശേരി പറയുന്നു.