മലൈക്കോട്ടൈ വാലിബനിലെ ആദ്യ ഗാനം നാളെ എത്തും!!

മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിക്കുന്ന ആരാധകലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കുന്നത്. കാത്തിരിപ്പിന് ആശ്വാസം പകര്‍ന്ന് ആരാധകരെ ആവേശം കൊള്ളിച്ച് ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ ആദ്യ ഗാനം നാളെ പുറത്തിറങ്ങുമെന്നാണ് പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുന്നത്. മോഹന്‍ലാലാണ് സന്തോഷവാര്‍ത്ത പങ്കുവച്ചത്. നാളെ വൈകുന്നേരം അഞ്ച് മണിക്കാണ് ചിത്രത്തിലെ ആദ്യ ഗാനം എത്തുന്നത്.

‘പുന്നാര കാട്ടിലെ പൂവനത്തില്‍’ എന്ന് ആരംഭിക്കുന്ന ഗാനമാണ് നാളെ എത്തുന്നത്. മോഹന്‍ലാല്‍ – ലിജോ ജോസ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ചിത്രം പൂര്‍ണമായും ആരാധകര്‍ക്ക് വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. സോണാലി കുല്‍ക്കര്‍ണിയാണ് ചിത്രത്തില്‍ നായികയാവുന്നത്.

ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍ ആചാരി, ഹരി പ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരൊക്കെയാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാവുന്നത്. 130 ദിവസം കൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു പ്രധാന ലൊക്കേഷന്‍.