‘കേളു മല്ലന്’ ഹിന്ദിയില്‍ ശബ്ദം നല്‍കുന്നത് അനുരാഗ് കശ്യപ്!! വലിയ സന്തോഷമെന്ന് മോഹന്‍ലാല്‍

ആരാധക ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെത്തുന്ന മലൈക്കോട്ടെ വാലിബന്‍. ചിത്രം തിയ്യേറ്ററിലെത്താന്‍ ദിവസങ്ങള്‍ മാത്രമുള്ളൂ. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ആരാധകലോകം നല്‍കുന്നത്. വളരെ സര്‍പ്രൈസായിട്ടാണ് ചിത്രത്തിന്റെ അപ്‌ഡേറ്റുകളെല്ലാം എത്തിയത്. വ്യാഴാഴ്ചയാണ് മലൈക്കോട്ടെ വാലിബന്‍ തിയറ്ററുകളിലെത്തുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായിട്ടാണ് വാലിബന്‍ തിയ്യേറ്ററിലെത്തുന്നത്. മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി,കന്നഡ ഭാഷകളിലാണ് വാലിബന്‍ തിയ്യേറ്ററിലെത്തുക.

ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് ചിത്രത്തിന്റൈ പുതിയ അപ്‌ഡേറ്റ് എത്തിയിരിക്കുകയാണ്. വാലിബന്റെ ഹിന്ദി പതിപ്പില്‍ മോഹന്‍ലാലിന് വേണ്ടി ശബ്ദം നല്‍കിയത് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപാണ്. മോഹന്‍ലാലാണ് സന്തോഷ നിമിഷം പങ്കുവച്ചത്. സിനിമ കണ്ട് ഇഷ്ടപ്പെട്ട ശേഷമാണ് ഡബ്ബ് ചെയ്യാന്‍ അനുരാഗ് കശ്യപ് സമ്മതിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു. ഇങ്ങനെയൊരു ചിത്രം ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞെന്നും താരം പറഞ്ഞു.

അനുരാഗ് കശ്യപ് ആണ് ഹിന്ദിയിലെ എന്റെ കഥാപാത്രത്തിന് വോയ്സ് കൊടുത്തിരിക്കുന്നത് അദ്ദേഹമാണ്. അത് കൊടുക്കണോ എന്ന് തീരുമാനിക്കാനായി അദ്ദേഹം ഈ സിനിമ കണ്ടു. അദ്ദേഹവും ലിജോയും കൂടി എന്നെ ഒരുമിച്ച് വിളിച്ചു. വളരെ സന്തോഷത്തോടെ ഞാന്‍ ഈ സിനിമ ചെയ്യാം എന്ന് അദ്ദേഹം പറഞ്ഞു ഈ സിനിമയുടെ ഒരു ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമെന്നാണ് പറഞ്ഞത്. ഇങ്ങനെ ഒരു ചിത്രം ഞാന്‍ കണ്ടിട്ടില്ലെന്നും അനുരാഗ് പറഞ്ഞെന്ന മോഹന്‍ലാല്‍ പറയുന്നു.

രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നിവിടങ്ങളിലായിരുന്നു വാലിബന്റെ ഷൂട്ടിംഗ് പ്രധാനമായി നടന്നത്. രാജസ്ഥാനിലായിരുന്നു ആദ്യ ഷെഡ്യൂള്‍ ചിത്രീകരണം നടന്നത്. 77 ദിവസം അവിടെയായിരുന്നു. ചെന്നൈയിലായിരുന്നു രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്തത്. ചെന്നൈയില്‍ ഗോകുലം സ്റ്റുഡിയോസിലായിരുന്നു ലൊക്കേഷന്‍.

ഗുസ്തിക്കാരനായിട്ടാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. അടിവാരത്ത് കേളു മല്ലന്‍ എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. സൊനാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മണികണ്ഠന്‍ ആര്‍.ആചാരി, സുചിത്ര നായര്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം ഒരുക്കുന്നത് പ്രശാന്ത് പിളളയാണ്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു നീലകണ്ഠന്‍ ആണ്. ടിനു പാപ്പച്ചനാണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. ജനുവരി 25നാണ് ചിത്രം റിലീസ് ചെയ്യുന്നത്. മോഹന്‍ലാലും ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന് പ്രത്യേകതയും മലൈക്കോട്ടൈ വാലിബനുണ്ട്.