ആ പന്ത് കണ്ടവരുണ്ടോ! ന്റെ ചങ്ങായീ എന്നാ ഒരു പോക്കാ ഈ പോണേ…; ഇൻസ്റ്റയിൽ പുതിയ റെക്കോർഡ്, താരമായി മലപ്പുറംകാരൻ

കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് മുഹമ്മദ് റിസ്‌വാന്റെ കാലിൽ നിന്ന് പാഞ്ഞ ആ ഷോട്ടിന്റെ പവറിൽ തകർന്നടിഞ്ഞത് റെക്കോർഡുകൾ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകണ്ട റീൽസിന് ഉടമ എന്ന നേട്ടമാണ് ഈ മലപ്പുറംകാരനെ തേടി…

കേരളാംകുണ്ട് വെള്ളച്ചാട്ടത്തിന് താഴെ നിന്ന് മുഹമ്മദ് റിസ്‌വാന്റെ കാലിൽ നിന്ന് പാഞ്ഞ ആ ഷോട്ടിന്റെ പവറിൽ തകർന്നടിഞ്ഞത് റെക്കോർഡുകൾ. ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആളുകണ്ട റീൽസിന് ഉടമ എന്ന നേട്ടമാണ് ഈ മലപ്പുറംകാരനെ തേടി വന്നിട്ടുള്ളത്.
ഫ്രീ സ്‌റ്റൈൽ ഫുട്‌ബോൾ താരവും അരീക്കോട് മാങ്കടവ് സ്വദേശിയുമായ റിസ്‌വാൻ ആണ് നാടിനെ ഞെട്ടിച്ച സൂപ്പർസ്റ്റാർ.

 

View this post on Instagram

 

A post shared by muhammed riswan (@riswan_freestyle)

നിലവിൽ ഇൻസ്റ്റഗ്രാമിൽ കൂടുതൽ കാഴ്ചക്കാർ വീക്ഷിച്ച റീൽ ഫ്രീസ്‌റ്റൈൽ വിഡിയോ ഉൾപ്പെടെ ചെയ്യുന്ന ഇറ്റലിക്കാരൻ കാബിയുടെതാണെന്നാണ് ഗൂഗിൾ നൽകുന്ന വിവരം. കാബിയുടെ ഏറ്റവും കൂടുതൽ പേർ വീക്ഷിച്ച വീഡിയോയ്ക്ക് (ലേൺ ഫ്രം കാബി) ഇതിനകം 289 മില്യൺ (28.9 കോടി) കാഴ്ചക്കാരാണ് ഉള്ളത്. എന്നാൽ, ഈ റെക്കോർഡ് എല്ലാ റിസ്‍വാന് മുന്നിൽ തകർന്നു.

ദിവസങ്ങൾക്ക് മുമ്പ് പോസ്റ്റ് ചെയ്ത വീഡിയോക്ക് 5.1 മില്യണിലധികം ലൈക്കും 110 കെ ഷെയറും ലഭിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാമിലെ റിസ്‍വാൻ പങ്കുവയ്ക്കുന്ന ഫ്രീസ്റ്റൈൽ ഫുട്ബോൾ റീലുകൾക്ക് ആരാധകരേറെയാണ്. മൂന്ന് വർഷം മുമ്പാണ് വിദേശ രാജ്യങ്ങളിൽ പ്രധാനമായി കണ്ടുവരുന്ന ഫ്രീ ൽ ഫുട്ബാളിലേക്ക് റിസ്‌വാൻ ചുവട് മാറ്റിയത്.