നടി മാളവിക കൃഷ്ണദാസ് വിവാഹിതയായി

കുടുംബ പ്രേഷകരുടെ ഇഷ്ട്ടനായിക ആണ് മാളവിക കൃഷ്ണദാസ്, മാളവിക ഇപ്പോൾ വിവാഹിതയായിരിക്കുകയാണ്, വരൻ നായിക നായകനിലെ തേജസ് ജ്യോതിയാണ് , ഇരുവരും നായിക നായകനിൽ ആണ് പരിചയപ്പെടുന്നത, ആ പരിചയം ആണ് ഇപ്പോൾ വിവാഹത്തിൽ കലാശിച്ചതും. കഴിഞ്ഞ ദിവസങ്ങളിൽ എല്ലാം തന്നെ വിവാഹാഘോഷങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ താരം പങ്കുവെക്കുകയും അവ വൈറൽ ആകുകയും ചെയ്‌യാറുണ്ട്. കഴിഞ്ഞ ദിവസം താരം തന്റെ മെഹന്ദി കല്യാണത്തിന്റെ ചിത്രങ്ങളും, വീഡിയോകളും സോഷ്യൽ മീഡിയിൽ പങ്കുവെച്ചിരുന്നു,

ഇരുവരുടയും വിവാഹം കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വെച്ച് ആയിരുന്നു വിവാഹം നടന്നത് , ഈ മംഗള കർമ്മത്തിൽ ഇരുവരുടയും കുടുംബക്കാരും, ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തിരുന്നു, ഇപ്പോൾ വധു വരന്മാർക്ക് ആശംസകൾ അറിയിക്കുകയാണ് ആരാധകരും, സഹപ്രവർത്തകരും,

ഡാൻസ് റിയാലിറ്റി ഷോകളിലൂടെ ആണ് മാളവിക ടെലിവിഷൻ രംഗത്തേക്ക് എത്തിയത് , നിരവധി ഡാൻസ് ഷോകളിൽ പങ്കെടുത്ത താരം നായികാ നായകനിൽ പങ്കെടുക്കയും അതിലെ തന്റെ സഹ നായകനായ തേജസ് ജ്യോതിയെ പരിചയപെടുന്നതും ഇപ്പോൾ വിവാഹം കഴിക്കുകയും ചെയ്യ്തിരിക്കുന്നതും. തങ്ങളുടെ പ്രണയ വിവാഹം അല്ലെന്നും പരിചയപുറത്തു ഒന്നിക്കാൻ ഇരുവരും തീരുമാനിക്കുക ആയിരുന്നു മാളവികയും, തേജസും പറയുന്നു.

Suji