Categories: Film News

ഇപ്പോൾ സിനിമയിൽ പ്രശ്‌നക്കാർ ആണ് ഉള്ളത്, അങ്ങനൊരു നടൻ നേരത്തെയും സിനിമയിൽ ഉണ്ടായിരുന്നു അദ്ദേഹത്തെ ഒതുക്കാൻ സംവിധായകൻ ചെയ്യ്ത പണി, ശാന്തിവിള ദിനേശ്

മലയാള സിനിമ ഇപ്പോൾ പ്രശ്നങ്ങൾക്ക് നാടുവിലാണെന്നു പല നിർമാതാക്കളും, സംവിധായകരും പറഞ്ഞിരുന്നു.ഇപ്പോൾ നടന്മാരയ ഷെയിനിനെയും, ശ്രീനാഥ് ഭാസിയെയും മലയാള സിനിമയിലെ പ്രശ്നക്കാർ എന്ന നിലയിൽ വിലക്കിയിരിക്കുന്ന സന്ദര്ഭത്തില് നിർമാതാവ് ശാന്തിവിള ദിനേശ് മുൻപും സിനിമയിൽ അങ്ങനൊരു നടൻ ഉണ്ടായിരുന്നു എന്നും അദ്ദേഹത്തെ ഒതുക്കാൻ സംവിധായകൻ പറ്റിച്ച പണിയെ കുറിച്ചും തുറന്നു പറയുന്ന ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. നടൻ എം ജി സോമനെ കുറിച്ചാണ് ശാന്തിവിള പറഞ്ഞത്.

സിനിമയിലെ പ്രശ്നക്കാരൻ ആയ ഇദ്ദേഹത്തെ ഒതുക്കാൻ സംവിധായകൻ ജെസ്സി ഒപ്പിച്ച പണിയെകുറിച്ചാണ് നിർമാതാവ് പറയുന്നത്. അന്ന് സോമേട്ടൻ കാറിൽ നിന്നും ഇറങ്ങിയാൽ ചോദിക്കുന്നത് എന്റെ ശത്രു വന്നില്ലേ എന്നാണ്, കീരിയും പാമ്പുംപോലെയാണ്, സോമേട്ടന്റെ ശരീരം ഒരു പ്രശ്നം ആണ് അതുകൊണ്ടു ഏതു വസ്ത്രം ധരിപ്പിച്ചാലും അത് ഓക്കേ ആകില്ല, ചിലപ്പോൾ ആ വസ്ത്രം എടുത്തു ദൂരേക്ക്‌ വലിച്ചെറിയും അതാണ് സോമേട്ടന്റെ പ്രകൃതം, ഇതൊന്നു അവസാനിപ്പിക്കാൻ ജെസ്സി സാർ തീരുമാനിച്ചു.

കുറെ കഴിയുമ്പോൾ അവർ അവരുടെ ജോലിക്കു പോകും അവസാനം ആ വലിച്ചെറിഞ്ഞ വസ്ത്രങ്ങൾ കുടഞ്ഞെട്ടുകൊണ്ട് വരും പാവം മനുഷ്യൻ. ജെസ്സി സാർ ഒരു ദിവസം സഹസംവിധയകനെ വിളിച്ചിട്ടു പറഞ്ഞു പ്രേം നസീർ സാറിന്റെ ഒരു ഫോട്ടോയും, പിന്നെ കുറച്ചു പൂജാസാധങ്ങളും കൊണ്ടുവരണെമന്നു പറഞ്ഞു ആർക്കും ഒന്നും മനസിലായില്ല എല്ലാവരും വിചാരിച്ചു ഷൂട്ടിങ് ഭാഗം ആണെന്ന്, പിറ്റേദിവസം നസീർ സാറിന്റെ ഫോട്ടോ കൊണ്ടുവച്ചു പൂജ സാധനങ്ങളെല്ലാം ഒരുക്കി വിളക്കും കത്തിച്ചു വെച്ച്,അന്ന് നസീർ സാർ ജീവിച്ചിരിക്കുന്ന സമയം ആണ്, എന്നിട്ടു ജെസ്സിസർ പറഞ്ഞു എല്ലാവരും എവിടെ തൊഴുതുകൊണ്ടു നില്ക്കാൻ,ആ സമയം സോമേട്ടൻ കാറിൽ വന്നിറങ്ങി അപ്പോൾ ജെസ്സിസാർ ഫോട്ടോയുടെ മുന്നിൽ തൊഴുതു നിന്നു അതുകണ്ട സോമേട്ടനെ കാര്യം മനസിലായി, ഇത് തനിക്കുള്ള പണിയാണെന്നു പിന്നെ മൂന്ന് ദിവസത്തേക്ക് സോമേട്ടന്റെ ശല്യമില്ലായിരുന്നു എന്നാൽ പിന്നെയും അദ്ദേഹം ഇതാവർത്തിച്ചു ശാന്തിവിള ദിനേശ് പറയുന്നു.

Suji