വിവാഹശേഷമുള്ള തന്റെ വിശേഷങ്ങൾ പങ്കുവെച്ച് മാളവിക

റിയാലിറ്റി ഷോയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ  താരമാണ് മാളവിക കൃഷ്ണദാസ്. അഭിനയത്തിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി…

റിയാലിറ്റി ഷോയിൽ കൂടി പ്രേഷകരുടെ ശ്രദ്ധ നേടിയ  താരമാണ് മാളവിക കൃഷ്ണദാസ്. അഭിനയത്തിലും താരം ഇതിനോടകം തന്റെ കഴിവ് തെളിയിച്ചിരുന്നു. നിരവധി ആരാധകർ ആണ് താരത്തിന് ഉള്ളത്. ബിഗ് സ്ക്രീനിലും മിനിസ്‌ക്രീനിലെ ഒരുപോലെ തിളങ്ങി നിൽക്കുന്ന താരമാണ് മാളവിക. അടുത്തിടെ ആണ് താരം വിവാഹിത ആയത്. താരത്തിന്റെ വിവാഹ ചിത്രങ്ങൾ എല്ലാം  സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ തന്നെ ശ്രദ്ധിക്കപ്പെടുകയായിരുന്നു. റിയാലിറ്റി ഷോയിലെ മാളവികയുടെ സഹ മത്സരാർത്ഥി ആയിരുന്ന തേജസ് ജ്യോതിയെ ആണ് താരം വിവാഹം കഴിച്ചത്.

പ്രണയ വിവാഹം ആയിരുന്നു ഇരുവരുടെയും. ഇവരുടെ വിവാഹ വിശേഷങ്ങൾ എല്ലാം വലിയ രീതിയിൽ തന്നെ പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. മാളവിക തന്റെ യൂട്യൂബ് ചാനലിൽ കൂടിയാണ് തന്റെ വിവാഹ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെച്ചത്. വിവാഹ ശേഷം ഇരുവരും നടത്തിയ ഹണിമൂൺ യാത്രയുടെ വിശേഷങ്ങളും താരം പങ്കുവെച്ചിരുന്നു. എന്നാൽ അടുത്തിടെ ഇവരുടെ വീട്ടിൽ ഒരു മോഷണം നടന്നിരുന്നു. ഒന്നര ലക്ഷം രൂപയുടെ വിലയുള്ള വാച്ച് നഷ്ട്ടപെട്ടിരുന്നു. ഇതും വാർത്ത ആയിരുന്നു. നേവി ഉദ്യോഗസ്ഥൻ കൂടിയാണ് തേജസ് ജ്യോതി.

ഇപ്പോഴിത വിവാഹ ശേഷമുള്ള തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് മാളവിക. ഒരുപാട് പേരാണ് വിവാഹത്തിന് ഞങ്ങൾക്ക് ആശംസകൾ നേർന്നു കൊണ്ടെത്തിയത്. ആള് നേവി ഉദ്യോഗസ്ഥൻ ആണെന്ന് തനിക് നേരുത്തെ തന്നെ അറിയാമായിരുന്നു. വിവാഹ ശേഷം വന്ന  മാറ്റം എന്താണെന്ന് വെച്ചാൽ ജീവിതത്തിന് കുറച്ച് അടുക്കും ചിട്ടയും വന്നു എന്നതാണ്. ഇപ്പോൾ രാവിലെ എഴുന്നേൽക്കാൻ തുടങ്ങി എന്നും മാളവിക പറയുന്നു. എന്നാൽ താൻ പങ്കുവെക്കുന്ന ചിത്രങ്ങൾ കണ്ടു വയർ ഉണ്ടല്ലോ,  എന്നൊക്കെ ഉള്ള കമെന്റുകൾ വരാറുണ്ട് എന്നും പലർക്കും അറിയേണ്ടത് എനിക്ക് വിശേഷം ഉണ്ടോ എന്നുമാണ് എന്നും മാളവിക പറയുന്നു.