ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാനെ തകര്‍ത്ത ഇന്ത്യന്‍ ടീമിന് നിറഞ്ഞ അഭിനന്ദനവുമായി സിനിമാലോകം. ഇന്ത്യയ്ക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാന്‍ കഴിയില്ലെന്നാണ് സന്തോഷ നിമിഷത്തില്‍ മോഹന്‍ലാല്‍ കുറിച്ചത്. കോലിയെ റോഹിത്ത് എടുത്ത് പൊക്കുന്ന ഹൃദ്യമായ ചിത്രം പങ്കുവച്ചാണ് മോഹന്‍ലാല്‍ ടീം ഇന്ത്യയ്ക്ക് അഭിനന്ദനങ്ങള്‍ അറിയിച്ചത്.
‘ഒരു സമ്പൂര്‍ണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയില്‍ കാണുന്നത് എന്തൊരു സന്തോഷമാണ്. ഈ തകര്‍പ്പന്‍ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങള്‍’, എന്നാണ് മമ്മൂട്ടി കുറിച്ചത്.
സിനിമാ രംഗത്തെ നിരവധി പേരാണ് ഇന്ത്യന്‍ ടീമിനും കോലിക്കും ആശംസകളുമായി എത്തുന്നത്. നിവിന്‍ പോളി, ദുല്‍ഖര്‍, പൃഥ്വിരാജ്, ജൂനിയര്‍ എന്‍ടിആര്‍, അഭിഷേക് ബച്ചന്, മാളവിക മോഹന്‍, മഞ്ജു വാര്യര്‍, കുഞ്ചാക്കോ ബോബന് തുടങ്ങിവരൊക്കെ ഇന്ത്യന്‍ ടീമിനെയും കോഹിലിയെയും അഭിനന്ദിച്ചിരിക്കുന്നത്.
നാല് വിക്കറ്റിനാണ് ഇന്ത്യ പാക്കിസ്ഥാനെ വീഴ്ത്തിയത്. 53 പന്തില്‍ 82 റണ്‍സുമായി പുറത്താവാതെ നിന്ന വിരാട് കോലി ഇന്ത്യയുടെ വിജയശില്പിയായി.