Film News

ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ്..!! വാവ സുരേഷിനെ കുറിച്ച് സീമ ജി നായര്‍

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് വാവ സുരേഷിന് കാര്‍ അപകടം സംഭവിച്ച വിവരം വാര്‍ത്തകളില്‍ നിറഞ്ഞത്. ഇപ്പോഴിതാ വാവയെ സന്ദര്‍ശിച്ച് എത്തിയ നടി സീമ ജി നായര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കുറെ കാലങ്ങളായി ചേച്ചി അനിയന്‍ ബന്ധം കാത്തു സൂക്ഷിക്കുന്നവരാണ് ഞങ്ങള്‍.. അപകടം അറിഞ്ഞപ്പോള്‍ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വാവയെ വിടാതെ പിന്തുടരുവാണ്..കാണാന്‍ ചെന്നപ്പോള്‍ ഒരു ചേച്ചി എന്ന നിലയില്‍ ഒരുപാട് ഉപദേശങ്ങള്‍ നല്‍കി മടങ്ങി എന്നും സീമ കുറിക്കുന്നു..

സീമ പങ്കുവെച്ച കുറിപ്പിലേക്ക്..

ശുഭദിനം …ഇന്നലെ ഞാന്‍ വാവയെ കാണാന്‍ പോയിരുന്നു ..കുറെ കാലങ്ങളായി ചേച്ചി അനിയന്‍ ബന്ധം കാത്തു സൂക്ഷിക്കുന്നു ഞങ്ങള്‍ ..ഈ അടുത്ത കാലത്തുണ്ടായ അപകടം അറിഞ്ഞപ്പോള്‍ ആകെ വിഷമിച്ചുപോയിരുന്നു ..കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ദുരിതങ്ങള്‍ വിടാതെ പിന്തുടരുവാണ് ..അപകട വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ വാവയുടെ അടുത്തെത്തണമെന്നു ആഗ്രഹിച്ചിരുന്നു ..കഴിഞ്ഞ ദിവസങ്ങളില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞുകൊണ്ടിരുന്നുവെങ്കിലും ഇന്നലെ നേരിട്ട് കണ്ടപ്പോള്‍ സമാധാനം ആയി .കുറച്ചു ദിവസം റസ്റ്റ് എടുക്കണമെന്ന് ഡോക്ടര്‍ പറഞ്ഞിട്ടും അതിനെയൊക്കെ മാറ്റി നിര്‍ത്തി ..

തന്നെ സ്‌നേഹിക്കുന്നവര്‍ക്കായി സമയം കണ്ടെത്തുവാണ് വാവ ..ഇന്നലെ ഞാന്‍ അവിടിരിക്കുമ്പോള്‍ വാവയെ സ്‌നേഹിക്കുന്ന നിരവധി ആളുകളുടെ ഫോണ്‍ വന്നുകൊണ്ടേയിരുന്നു ..അതില്‍ കൂടുതലും പല നാടുകളില്‍ നിന്നുള്ള ‘അമ്മ മാരുടെ ഫോണ്‍ ആയിരുന്നു ..പലതും വിഡിയോ കോളുകള്‍ ..അവരില്‍ കുറച്ചു പേരോടൊക്കെ ഞാനും സംസാരിച്ചു ..വാവയുടെ ദീര്‍ഘായുസ്സിനായി പ്രാര്‍ത്ഥനയോടെ ഇരിക്കുന്ന അമ്മമാര്‍ .വാവയുടെ ആരോഗ്യത്തിനായി വഴിപാടുകള്‍ നടത്തി ഓരോ ദിവസവും ശാരീരിക അവസ്ഥകള്‍ അറിയാന്‍ കാത്തിരിക്കുന്നവര്‍ ..എല്ലാ വേദനകളെയും കുറിച്ച് ചിരിയോടെ സംസാരിക്കുന്ന പ്രിയപ്പെട്ട വാവ ..വേദനകള്‍ക്കിടയിലും തന്നെ കാണാന്‍ എത്തുന്നവരെയും ..

ഫോണില്‍ വിളിക്കുന്നവരെയും ആശ്വസിപ്പിക്കുന്ന വാവ ..എത്രയും വേഗം പൂര്‍ണ ആരോഗ്യവാനായി തിരികെ എത്താന്‍ ഈശ്വരനോട് പ്രാര്‍ത്ഥിച്ചു കൊണ്ട് ..ചേച്ചി എന്ന രീതിയില്‍ ചെറിയ ചില ഉപദേശങ്ങള്‍ കൊടുത്തും അവിടുന്ന് ഞാന്‍ ഇറങ്ങി ..നിറ ചിരിയോടെ എന്നെയാത്രയാക്കി എന്റെ പ്രിയ അനുജനും.. ഇന്നെലെ തിരികെ യിറങ്ങുന്നതിനു മുന്നേ ഞങ്ങള്‍ എടുത്ത ചിത്രങ്ങളാണിത്..

Recent Posts

‘തങ്കം എന്ന സിനിമ കണ്ടപ്പോഴും ഏറ്റവും ഇറിറ്റേറ്റ് ചെയ്ത അഭിനയം അപര്‍ണയുടേതായിരുന്നു’

ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌ക്കരന്‍ , ഫഹദ് ഫാസില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച നാലാമത്തെ സിനിമ…

7 mins ago

‘ഉടന്‍ വരുന്നു’ ക്രിസ്റ്റഫറിന്റെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് മമ്മൂട്ടി

മമ്മൂട്ടി ബി ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ക്രിസ്റ്റഫര്‍. സിനിമയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്. ചിത്രത്തിന്റെ ഫസ്റ്റ്…

46 mins ago

സ്റ്റൈലിഷ് ലുക്കില്‍ ദില്‍ഷ; ബോളിവുഡ് നടിയെ പോലെയുണ്ടെന്ന് കമന്റുകള്‍

ബിഗ് ബോസിന്റെ ആദ്യത്തെ ലേഡി ടൈറ്റില്‍ വിന്നറായി മാറിയ ദില്‍ഷയ്ക്ക് ആരാധകര്‍ ഏറെയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ദില്‍ഷ തന്റെ…

1 hour ago