മലയാളികൾ എന്നും തമിഴ് സിനിമകൾ പ്രിയങ്കരമാണ്, പക്ഷെ എന്നാൽ കന്നഡയും തെലുങ്ക് ഇഷ്ട്ടപ്പെടാത്തത് എന്ത് കൊണ്ടാണ് ?

Allu-arjun-yash
Allu-arjun-yash

കണ്ടാൽ മനസ്സിലാക്കാത്തത് കൊണ്ടാണെന്ന് വളരെ വേഗത്തിൽ തന്നെ  മറുപടി പറയാൻ സാധിക്കും.മലയാളികൾക്ക് തെലുങ്കും കന്നഡയും പോലെയല്ല തമിഴ്. മലയാളവും തമിഴും തമ്മിൽ ഒരമ്മ പെറ്റ മക്കളെ പോലെ തന്നെയാണ് കുറച്ചൊക്കെ എല്ലാവർക്കും മനസിലാവും.എന്ത് കൊണ്ടെന്നാൽ  വാക്കുകളിലെ ഏറ്റവും കൂടിയ  സമാനതകളും, അതെ പോലെ ഭാഷ രീതിയിലെ സാമ്യവും മലയാളികളെ തമിഴ് സിനിമയോട് ഏറ്റവും കൂടുതൽ അടുപ്പിച്ചു. മലയാളികൾക്ക് തെലുങ്ക്,കന്നഡ വേണമെങ്കിൽ ഒരു ഒരമ്മയുടെ മക്കൾ ആണെന്ന് പറയാം. ഭാഷാപരമായ ഒരു പാട് വ്യതാസം ഉള്ളതിനാൽ കന്നടയും,തെലുങ്കുവും മനസിലാക്കാൻ അത്രക്കും എളുപ്പം അല്ല മലയാളികൾക്ക്.മറ്റൊരു വലിയ പ്രത്യേകത എന്തെന്നാൽ മലയാളികൾക്ക്  തമിഴ് എങ്ങനെയാണോ അതെ പോലെ തന്നെയാണ്  കന്നഡക്കാർക്ക് തെലുങ്കും.

Yash.
Yash.

അല്ലു അർജുൻ നായകനായിയെത്തിയത് ആര്യ ഒന്ന് മുതലാണ് തെലുങ്ക് സിനിമക്ക് മലയാളികളുടെ ഇടയിൽ ഒരു സ്വീകാര്യത കിട്ടി തുടങ്ങിയത്‌.താരത്തിന്റെ ഏറ്റവും  ചടുലമായ നൃത്തങ്ങളും,കിടിലൻ ആക്ഷൻ രംഗങ്ങളും മലയാളികൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു.അതിന് ശേഷം  പിന്നീട് അവിടെനിന്ന് തെലുങ്ക്  സിനിമയുടെ ഒഴിക്കായിരുന്നു. അല്ലു അർജുൻ,രാംചരൻ, പ്രഭാസ്, ജൂനിയർ NTR മുതൽ ഇങ്ങു വിജയ് ദേവർക്കൊണ്ട വരെ. ഈ അടുത്തു ,തെലുഗു പതിപ്പിന്റെ അന്നേ ദിവസം തന്നെ റീലീസ് വരെ വന്നു കേരളത്തിൽ.

Allu arjun
Allu arjun

അതെ പോലെ തന്നെ കന്നഡ സിനിമാ ലോകം. അതൊരു വേറിട്ട  ലോകം തന്നെയാണ്  അവരൊക്കെ തന്നെ  ഒരു അന്യഭാഷ സിനിമയും മൊഴിമാറ്റം ചെയ്യാറുമില്ല, മറ്റുള്ളവരെ കൊണ്ടു ചെയ്യിപ്പിക്കകയും ഇല്ല.അതൊക്കെ കൊണ്ട് തന്നെ  മലയാളികൾക്ക് കന്നഡ സിനിമ ഏറ്റവും അകലെ തന്നെയാണ്. ഇതിൽ എന്തെങ്കിലും മാറ്റം സംഭവിച്ചത് യാഷ് നായകനായ കെ.ജി.എഫിന്റെ ഒന്നാം ഭാഗം വന്നപ്പോളാണ്  . ഇതു തന്നെയായിരിക്കും മലയാളികൾ ഏറ്റവും കൂടുതൽ ആഘോഷിച്ച ആദ്യ കന്നഡ ചിത്രം.കഥയുടെ  പശ്ചാത്തലത്തിലെ വ്യത്യസ്ത പുതുമ കൊണ്ടു ഈ സിനിമക്കു കുറച്ചെങ്കിലും സ്വീകാര്യത കിട്ടി എന്നു വേണം കരുതാൻ.മറ്റൊരു സ്വീകാര്യത ഉള്ള നടൻ സുദീപ് ആണ്. ഇദ്ദേഹത്തെയും മലയാളികൾ അറിഞ്ഞത് മറ്റു ഭാഷ ചിത്രങ്ങൾ വഴി ആണ്.ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ ഈ കാലഘട്ടത്തിൽ കുറെ ഏറെ മാറ്റങ്ങൾ വന്ന് തുടങ്ങിയിട്ടുണ്ട്.