ഞാൻ കൊച്ചിയിലെത്തിയാൽ ആദ്യമോടി വരുന്നത് സുപ്രിയയും അല്ലിയുമാണ്

നിരവധി ആരാധകരുള്ള താരമാണ് മല്ലിക സുകുമാരൻ. വര്ഷങ്ങള് കൊണ്ട് അഭിനയത്തിൽ സജീവമായ മല്ലിക തന്റെ വിശേഷങ്ങൾ എല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. മല്ലികയുടെ അഭിമുഖങ്ങൾക്ക് എല്ലാം ആരാധകർ ഏറെയാണ്. വളരെ ഓപ്പൺ ആയും തമാശ രൂപേണയും കാര്യങ്ങൾ പറഞ്ഞു ഫലിപ്പിക്കാൻ കഴിയുന്ന മല്ലികയുടെ അഭിമുഖങ്ങൾ കാണാൻ തന്നെ ആരാധകർക്ക് താൽപ്പര്യം ഏറെയാണ്. നിരവധി ചിത്രങ്ങളിൽ ഒരുകാലത്ത് അഭിനയിച്ച താരം എന്നാൽ ഇപ്പഴും സിനിമയിൽ സജീവമാണ്. എങ്കിൽ പോലും വളരെ മികച്ച കഥാപാത്രങ്ങൾ മാത്രമായിട്ടാണ് മല്ലിക പ്രേക്ഷകർക്ക് മുന്നിൽ എത്താറുള്ളത്. തന്റെ അഭിമുഖങ്ങളിൽ എല്ലാം ഭർത്താവ് സുകുമാരനെ കുറിച്ച് മല്ലിക വാചാലയാകാറുണ്ട്.

പല അഭിമുഖങ്ങളിലും തന്റെ മക്കൾക്കും മരുമക്കൾക്കും കൊച്ച് മക്കൾക്കുമൊപ്പം ഓണത്തിന് ഒത്ത് കൂടാൻ കഴിയാത്തതിന്റെ വിഷമം മല്ലിക പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ വർഷത്തെ ഓണത്തിന് എല്ലാവരും കൂടി ഒത്ത് കൂടുകയായിരുന്നു. അത് കൊണ്ട് തന്നെ ഈ വർഷത്തെ ഓണം മല്ലിക സുകുമാരന് കളർ ആയിരുന്നു എന്ന് തന്നെ പറയാം. കുറച്ച് വർഷങ്ങൾ കൊണ്ടുള്ള ആഗ്രഹം ആണ് ഈ വര്ഷം ഓണത്തിന് മല്ലികയ്ക്ക് സാധിക്കാൻ കഴിഞ്ഞത്. ഇപ്പോഴിതാ തന്റെ മരുമക്കളെ കുറിച്ച് താരം പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. എന്റെ രണ്ടു മക്കളും പ്രണയിച്ചാണ് വിവാഹം ചെയ്തത്. അവർക്ക് ചേരുന്ന രണ്ടു പെൺകുട്ടികളെ ആണ് അവർക്ക് കിട്ടിയത്.

ഇവർ രണ്ടു പേരും വീട് നോക്കി നടത്തുന്നവർ അല്ല. ആ കാര്യത്തിൽ എന്റെ മരുമക്കളെ സമ്മതിച്ചേ പറ്റു. അവർ രണ്ടു പേരും മക്കളുടെ കാര്യങ്ങളും വീട്ടു കാര്യങ്ങളും എല്ലാം പെർഫെക്റ്റ് ആയിട്ടാണ് ചെയ്യുന്നത്. ഞാൻ കൊച്ചിയിൽ വന്നു എന്ന് അറിഞ്ഞാൽ ആദ്യം ഓടി വരുന്നത് സുപ്രിയയും അലിയും ആണ്. പണ്ടൊക്കെ പൂർണ്ണിമയാണ് അങ്ങനെ വന്നു കൊണ്ടിരുന്നത്. പൂർണിമയ്ക്ക് ആയിരുന്നു ആ കാര്യത്തിൽ പണ്ട് സ്നേഹക്കൂടുതൽ എന്നും എന്നാൽ ഇപ്പോൾ അത് സുപ്രിയയ്ക്ക് ആണെന്നുമാണ് മല്ലിക സുകുമാരൻ പറയുന്നത്.