എനിക്ക് വേണ്ടി ദയവായി പ്രാര്‍ത്ഥിക്കൂ!! എങ്ങനെ പറയുമെന്ന് അറിയില്ലെന്ന് ബാലയുടെ ഭാര്യ എലിസബത്ത്

മലയാളത്തിന്റെ പ്രിയ നടനാണ് ബാല. ഏറെ ആരാധകരുണ്ട് താരത്തിന്. താരവും പത്‌നി എലിസബത്തിനും ഏറെ ആരാധകരുള്ളവരാണ്. അമൃതയുമായുള്ള ബന്ധം പിരിഞ്ഞ് ഏറെ നാളിന് ശേഷമാണ് ബാല വിവാഹം കഴിച്ചത്. താരത്തിന്റെ ആരാധികയായിരുന്നു ഡോ. എലിസബത്ത്…

മലയാളത്തിന്റെ പ്രിയ നടനാണ് ബാല. ഏറെ ആരാധകരുണ്ട് താരത്തിന്. താരവും പത്‌നി എലിസബത്തിനും ഏറെ ആരാധകരുള്ളവരാണ്. അമൃതയുമായുള്ള ബന്ധം പിരിഞ്ഞ് ഏറെ നാളിന് ശേഷമാണ് ബാല വിവാഹം കഴിച്ചത്. താരത്തിന്റെ ആരാധികയായിരുന്നു ഡോ. എലിസബത്ത് ഉദയന്‍. അടുത്തിടെ ബാലയ്ക്ക് ഗുരുതര കരള്‍ രോഗം സ്ഥിരീകരിച്ചപ്പോഴും സ്‌ട്രോങായി എല്ലാ പിന്തുണയും നല്‍കിയയാളാണ് എലിസബത്ത്. പ്രിയതമയുടെ പരിചരണമാണ് ബാലയ്ക്ക് വേഗത്തില്‍ സുഖംപ്രാപിക്കാനായത്.

ഇപ്പോഴിതാ എലിസബത്തിന്റെ പുതിയ പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്.
എനിക്ക് വേണ്ടി ദയവായി പ്രാര്‍ത്ഥിക്കൂ, എനിക്ക് അറിയില്ല ഇതെങ്ങനെ പറയണമെന്ന്. പ്രാര്‍ത്ഥന വേണമെന്ന് എലിസബത്ത് കുറിച്ചിരിക്കുന്നത്.

നിരവധി പേരാണ് എന്താണ് സംഭവം എന്ന് അന്വേഷിച്ച് എത്തുന്നത്. എന്നാണ് അതില്‍ ഒന്നും എലിസബത്ത് പ്രതികരിച്ചിട്ടില്ല. ജൂനിയര്‍ ബാല എത്താന്‍ പോകുന്നുണ്ടോ, അതോ ബാലയ്ക്ക് എന്തെങ്കിലും എമര്‍ജന്‍സി ഉണ്ടായോ എന്നെല്ലാം ആരാധകര്‍ അന്വേഷിക്കുന്നുണ്ട്.

അതേസമയം, ആരാധകരുടെ ചോദ്യത്തിന് ജൂനിയര്‍ ബാല അല്ലെന്ന് താരം സ്ഥിരീകരിക്കുന്നുണ്ട്. എങ്കിലും എന്താണ് സംഭവം എന്ന കാര്യത്തില്‍ അവര്‍ വിശദീകരണം നല്‍കുന്നില്ല. എന്തായാലും ആരാധകര്‍ പ്രാര്‍ഥന കൂടെയുണ്ടെന്ന് പറയുന്നുണ്ട്.

ജനോപകാരപ്രദമായ ഒട്ടേറെ വിവരങ്ങള്‍ പങ്കിടുന്ന ഒരു യൂട്യൂബ് ചാനലിന്റെ ഉടമ കൂടിയാണ് ഡോക്ടര്‍ എലിസബത്ത്. എലിസബത്ത് പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ശ്രദ്ധേയമാകാറുണ്ട്.