Film News

മമ്മൂട്ടി ഇപ്പോൾ ഒരു നടനല്ലായിരുന്നെങ്കിൽ ഉറപ്പായും ഒരു സുപ്രീം കോടതി ജസ്റ്റിസ് ആകുമായിരുന്നു! അദ്ദേഹത്തിന്  ഇന്നും പേടിയുള്ളവരുണ്ട്; മല്ലിക സുകുമാരൻ

മലയാള സിനിമയിൽ ഇപ്പോൾ വിസ്മയങ്ങൾ സൃഷ്ട്ടിക്കുന്ന ഒരു മെഗാസ്റ്റാർ ആണ് നടൻ മമ്മൂട്ടി, ഇപോൾ നടനെ കുറിച്ച് മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. മമ്മൂട്ടി സിനിമയിൽ എത്തിയില്ലായിരുന്നെങ്കിൽ  ഇപ്പോൾ സുപ്രീംകോടതി ജസ്റ്റിസ് ആകുമായിരുന്നു, മമ്മൂട്ടി ചില്ലറ വക്കീൽ ആയിരുന്നില്ല,ഇന്നും അദ്ദേഹത്തെ  പേടിയുള്ളവരൊക്കെയുണ്ട് , ചെറിയ ചെറിയ കേസിന് വരെ ശിക്ഷ വാങ്ങി കൊടുത്തിട്ടുണ്ട് നമ്മുടെ സൂപ്പർ സ്റ്റാർ‌ മമ്മൂട്ടി, മല്ലിക പറയുന്നു

അങ്ങനെ ശിക്ഷ വാങ്ങിക്കൊടുക്കുന്നത്  അയാളോടുള്ള വിരോധം കൊണ്ടല്ല, പകരം  എന്തും , എന്നും  കറക്ടായ രീതിയിൽ വാദിക്കുന്നത് ,  തെറ്റ് ആരുടെ വശത്താണെന്ന് വാദിച്ചെടുക്കു൦  അങ്ങനെയാണ്   ശിക്ഷ കിട്ടുന്നത്,മല്ലിക പറയുന്നു  അതുപോലെയാണ് സിനിമയിലെ സൂപ്പർസ്റ്റേഴ്സിന്റെ വക്കീൽ എന്നാണ് ശാന്തി മായാദേവിയെ അറിയപ്പെടുന്നത്. ശാന്തിയും മമ്മൂട്ടിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്

എറണാകുളം ലോ കോളജിൽ നിന്ന് വക്കീൽ പഠനം പൂർത്തിയാക്കിയ മമ്മൂട്ടി രണ്ട് വർഷം മഞ്ചേരിയിൽ അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തിട്ടുണ്ട്,അഭിഭാഷക കുപ്പായം കയ്യിൽ കിട്ടിയ ശേഷമായിരുന്നു അഭിനയത്തോടും ,സിനിമയോടുമുള്ള  ആവേശം മൂലം മമ്മൂട്ടി സിനിമയിൽ എത്തിയതും ,ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നതും.

Suji