ജയന്റെ അപകടത്തിൽ സുകുമാരൻ രക്ഷപെട്ടതിന്  കുറിച്ച് മല്ലിക സുകുമാരൻ 

ഒരുകാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന രണ്ടു നടന്മാർ ആയിരുന്നു സുകുമാരനും, ജയനും, ഇപ്പോഴിതാ ജയന്റെ മരണത്തിന് കാരണമായ ‘കോളിളക്കം’ സിനിമയിലെ അപകടവും, അതിൽ സുകുമാരൻ രക്ഷപ്പെടാനുള്ള കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്  നടിയും…

ഒരുകാലത്തു മലയാള സിനിമയിൽ നിറഞ്ഞു നിന്ന രണ്ടു നടന്മാർ ആയിരുന്നു സുകുമാരനും, ജയനും, ഇപ്പോഴിതാ ജയന്റെ മരണത്തിന് കാരണമായ ‘കോളിളക്കം’ സിനിമയിലെ അപകടവും, അതിൽ സുകുമാരൻ രക്ഷപ്പെടാനുള്ള കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്  നടിയും സുകുമാരന്റെ ഭാര്യയും മായ മല്ലിക സുകുമാരൻ.അപ്രതീക്ഷിതമായി വന്ന ഒരു ഫോൺ കോളിലൂടെയാണ് താൻ ആ അപകട വിവരം അറിഞ്ഞത്, ആ ദിവസം  ഒരു മൂന്ന് മൂന്നര മണിയായപ്പോൾ മണ്ണാറക്കയം ബേബി തന്നെ  വിളിച്ചിട്ട് ചോദിച്ചു മല്ലികേ ഒരു വാർത്ത കേട്ടല്ലോ എന്ന്

കോളിളക്കത്തിന്റെ സ്ഥലത്ത് എന്തോ ഒരു ചെറിയ അപകടം നടന്നുവെന്ന് പറഞ്ഞു, പക്ഷെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ടായിരുന്നില്ല,എന്താണ് സംഭവിച്ചതെന്ന്താൻ അയാളോടാ ആവർത്തിച്ചു ചോദിച്ചു, ഇവർ രണ്ട് പേരും കൂടി അഭിനയിച്ച ഒരു രംഗത്തിനിടയ്ക്കാണ് അപകടം  പറ്റിയതെന്ന് പറഞ്ഞു.എന്നാൽ  ആർക്കെങ്കിലും വല്ലതും പറ്റിയോ എന്ന് വീണ്ടും താൻ ചോദിച്ചു മല്ലിക പറയുന്നു

വേറെ ഒന്നും പറഞ്ഞിരുന്നില്ല, പിന്നെ മദ്രാസിലെ ഒരുപാട് പേരുടെ നമ്പറിലേക്ക് താൻ  വിളിച്ചു, അപ്പോഴാണ് മണ്ണാറക്കയം ബേബി വീണ്ടും വിളിച്ചത്,സുകുമാരന് ഒരു അപകടവും പറ്റിയിട്ടില്ല. സംഭവം  ഇങ്ങനെയാണ് , ജയനാണ് കുഴപ്പം. ഹെലികോപ്റ്ററിൽ സുകുമാരന്റെ  തോളത്ത് കൈവെച്ചിരിക്കുന്ന ജയൻ. സുകുമാരനോട് എന്തെങ്കിലും ശബ്‌ദം കേട്ടാൽ വണ്ടി മുന്നോട്ട് എടുക്കാൻ പറയുകയായിരുന്നുവെന്നാണ് പറഞ്ഞത്.  ഇനി അഥവാ താൻ  പിടിക്കുമ്പോൾ ഇതൊന്ന് ചെരിഞ്ഞത് പ്രൊപ്പല്ലർ സുകുമാരന്റെ  തലയിൽ എങ്ങാനും കൊണ്ട് അപകടം വരുമോ എന്ന് തനിക്ക്  പേടിയുണ്ട് എന്നായിരുന്നു ജയൻ പറഞ്ഞത്. എന്നാൽ ഷൂട്ട് ചെയ്യുന്നതിടെ വലിയൊരു ശബ്‌ദം കേട്ട് സുകുവേട്ടൻ തിരിഞ്ഞുനോക്കുമ്പോൾ കുറച്ചുമാറി ഹെലികോപ്റ്റർ താഴെവീണ് കത്തുകയായിരുന്നുവെന്നും  അദ്ദേഹം തന്നോട് പറഞ്ഞു