Categories: Film News

വിസിലടിച്ച് ആഘോഷമാക്കി തെന്നിന്ത്യയുടെ പുത്തൻ ക്രഷ്; ആടിത്തിമിർത്ത് ചെപ്പോക്ക്, ചിത്രങ്ങൾ വൈറൽ

പ്രേമലുവിന്റെ വിജയത്തോടെ തമിഴ്നാട്ടിലും ആരാധകർ ഏറെ ഉണ്ടാക്കിയിരിക്കുകയാണ് നടി മമിത ബൈജു. തെന്നിന്ത്യയുടെ പുത്തൻ ക്രഷ് ആയി താരം ഇപ്പോൾ സിനിമക്കൊപ്പം തന്നെ തമിഴ്നാടിന്റെ വികാരമായ ചെന്നൈ സൂപ്പർ കിം​ഗ്സിന്റെ മത്സരം കാണാൻ എത്തിയതാണ് വാർത്തകളിൽ നിറയുന്നത്. രണ്ട് മത്സരത്തിൽ തോൽവി വഴങ്ങിയ ശേഷം ചെപ്പോക്കിൽ കൊൽക്കത്തയെ ഏഴ് വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്‌സ് പരാജയപ്പെടുത്തിയപ്പോൾ ഗ്യാലറിയിൽ ആവേശം പകരാൻ മമിത ബൈജുവും ഉണ്ടായിരുന്നു.

സഹോദരൻ മിഥുൻ ബൈജുവിന്റെ കൂടെയാണ് മമിത ചെന്നൈയിൽ കളി കാണാനെത്തിയത്.താരത്തിൻറെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിലും വൈറലാണ്. എം എസ് ധോണിയുടെ കടുത്ത ആരാധിക കൂടിയാണ് മമിത. താരം ഇൻസ്റ്റഗ്രാമിലൂടെ ധോണിയുടെയും ടീമിന്റെയും വിഡിയോ പങ്കുവെച്ചിട്ടുണ്ട്.

Ajay Soni