‘മുരളി എന്തിനാണ് എന്നോട് പിണങ്ങിയത്?’ കരച്ചിലിനിന്റെ വക്കിലെത്തി മമ്മൂട്ടി

കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളത്തിൽ പേരെടുത്ത നടാണ് മുരളി. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് ഒപ്പം മുരളി അഭിനയിച്ച സിനമകൾ എല്ലാം മികച്ചവതന്നെയായിരുന്നു. കഥാപാത്രത്തിന്റെ കാര്യത്തിലും സാമ്പത്തിക വിജയത്തിലും. ഇരുവരും ഒന്നിച്ച് മത്സരിച്ചഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. എന്നാൽ സിനിമയ്ക്കുള്ളിലെ സൗഹൃദം വ്യക്തി ജീവിതത്തിലും കൊണ്ട് നടക്കാന്‍ ഇരുവർക്കും സാധിക്കാതെ പോയി എന്ന് മമ്മൂട്ടി പലയിടത്തും പറഞ്ഞിട്ടുണ്ട്. മുരളി തനിക്കേറ്റവും പ്രിയപ്പെട്ടവനായിരുന്നുവെന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു അഭിമുഖത്തില്‍ ശബ്ദമിടറി കണ്ണുകലങ്ങി മമ്മൂട്ടി പറയുന്ന ഒരു വീഡിയോ ആണ് മമ്മൂട്ടി ഫാൻസിന്റെ പേജുകളിൽ വീണ്ടും വൈറലാകുന്നത്.  ശക്തമായ ഭക്ഷണനിയന്ത്രണവും കഠിനാധ്വാനവുമൊക്കെ  കൊണ്ട് തന്റെ ശരീരം ശ്രദ്ധിക്കുന്ന താരമാണ് മമ്മൂട്ടി.   മദ്യപിക്കുന്നതും മറ്റ് ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കാത്തവരോടും മമ്മൂട്ടി അങ്ങനെ  അടുപ്പം കാണിക്കാറില്ല. എന്നാല്‍ ചിലരോടുള്ള സൗഹൃദവും അടുപ്പവുമൊക്കെ അതില്‍ ശ്രദ്ധേയമാണ്. മദ്യസേവ നടത്താത്ത ആളാണ് താനെന്നും അങ്ങനെ ആരെങ്കിലും കുടിച്ചതിന്റെ ബില്‍ കൊടുത്തിട്ടുണ്ടെങ്കില്‍ അതൊരു നടന്റേത് മാത്രമായിരിക്കുമെന്നും ഒരിക്കല്‍ മമ്മൂട്ടി തന്നെ തുറന്ന് പറഞ്ഞിരുന്നു.സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തായ മുരളിയെ കുറിച്ചായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്.

അത്രയധികം സ്‌നേഹവും സൗഹൃദവും മുരളിയുമായി തനിക്കുണ്ടായിരുന്നു. എന്നാല്‍ കാരണം പോലുമറിയാതെ മുരളി താനുമായി പിണങ്ങി നടക്കുകയായിരുന്നു. അതെന്താണെന്ന് പറയാതെ അദ്ദേഹം മരിച്ച് പോവുകയും ചെയ്തു. ഇന്നും തന്റെ മനസിലൊരു വ്യഥയായി അത് കിടക്കുകയാണെന്നാണ് ഒരു അഭിമുഖത്തില്‍ മമ്മൂട്ടി പറഞ്ഞത്. ഈ വീഡിയോ ആണിപ്പോൾ  വൈറലാവുന്നത് .അഭിമുഖത്തിനിടെ സംവിധായകന്‍ ഭരതനെ കുറിച്ചായിരുന്നു മമ്മൂട്ടി സംസാരിച്ച് തുടങ്ങിയത്. ഭരതനും  തന്നോട് പിണക്കിയതിനെ പറ്റി സൂചിപ്പിച്ചിരുന്നു. താനും  ഭരതനും തമ്മിലൊരു ശീതസമരം ഉണ്ടായിട്ടുണ്ട് എന്നും അതിന്റ  കാരണവും  തനിക്കറിയില്ല എന്നും മമ്മൂട്ടി പാട്രയുന്നു. . പാഥേയം സിനിമയുടെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ട് ചെയ്യുമ്പോഴാണ് ആ സംഭവം നടക്കുന്നത്. അവിടൊരു നോട്ട്ബുക്ക് ഉണ്ടായിരുന്നു. അതില്‍ സംവിധായകനാണ് വലുത്, ഒരു പുല്‍ത്തരിമ്പിനെ കൊണ്ട് പോലും സംവിധായകന് അഭിനയിപ്പിക്കാന്‍ പറ്റും’, എന്നും ഭരതന്‍ എഴുതി.ആ ബുക്കിന്റെ അടുത്ത പേജില്‍ അതിന് മറുപടിയായി മമ്മൂട്ടി ഇങ്ങനെ എഴുതി. ‘സംവിധായകനെ മറന്നതല്ല, പക്ഷേ നടന്മാരെയാണ് എന്നും ഓര്‍മ്മിക്കുക’ പിന്നെ  അതൊരു പിണക്കമായി മാറുകയായിരുന്നു എന്നാണ് മമ്മൂട്ടി പറയുന്നത്. ചിലര്‍ അങ്ങനെയാണ്  എന്തിനാണ് ഇവരൊക്കെ ഇങ്ങനെ ചെയ്യുന്നത് തനിക്കറിയില്ല എന്നും മമ്മൂട്ടി പറയുന്നു. പിന്നീടാണ് മുരളിയെപ്പറ്റി പറയുന്നത്.  താനും  മുരളിയും അഭിനയിച്ച കഥാപാത്രങ്ങള്‍ ശ്രദ്ധിച്ചാലറിയാം, ഒരു ഇമോഷണല്‍ ലോക്കുണ്ട്  തമ്മിലെന്നും   ഏതൊക്കെ സിനിമയിലാണെങ്കിലും സുഹൃത്തുക്കളോ ശത്രുക്കളോ ആയാലും അതിനിടയില്‍ ഒരു ഇമോഷണല്‍ ലോക്കുണ്ടാവുമെന്നും മമ്മൂട്ടി പറയുന്നു. അമരം, ഇന്‍സ്‌പെക്ടര്‍ ബല്‍റാം തുടങ്ങിയ സിനിമകൡലൊക്കെ അങ്ങനെയുണ്ട്.

ശക്തമായ ഇമോഷണല്‍ ലോക്കാണത്. അത്രത്തോളം വികാരപരമായി അഭിനയിച്ചവരാണ് തങ്ങളെന്നും എന്നിട്ടും ഒരു  സുപ്രഭാതത്തില്‍ താൻ  മുരളിക്ക് ശത്രുവായി എന്നും താൻ  ഒന്നും ചെയ്തിട്ടല്ലായിരുന്നു എന്നും മമ്മൂട്ടി പറയുന്നു. മുരളിയെ തനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ട് എന്നും മമ്മൂട്ടി ഈ അഭിമുഖത്തിൽ പറയുന്നുണ്ട്.  ലോഹിതദാസിന്റെ ഒക്കെ മരണം  സ്നേഹത്തിലായിരിക്കുമ്പോഴാണ എന്നും   മുരളിയുടെ കാര്യത്തില്‍ അങ്ങനെ അല്ലാത്ത കൊണ്ട് കൊണ്ട്  എന്താണെന്നറിയാത്തൊരു വ്യഥയുണ്ട്  എന്നും മമ്മൂട്ടികൂട്ടിച്ചേർത്തു.   നാഷണല്‍ അവാര്‍ഡ് കിട്ടിയപ്പോള്‍ താൻ  ഗ്രേറ്റ് ആക്ടറാണെന്നടക്കം മുരളി  പറഞ്ഞിട്ടുണ്ട് എന്നും  പിണങ്ങാനും മാത്രം തനെന്തെങ്കിലും ചെയ്‌തെന്ന് പുള്ളിക്കും അഭിപ്രായമുണ്ടാവില്ല എന്നും മമ്മൂട്ടി പറയുന്നു. മുരളി  പോയെങ്കിലും അദ്ദേഹത്തിന്റെ  കുടുംബവുമായി അടുപ്പമുണ്ടെന്നും മമ്മൂട്ടി മുന്‍പ് സൂചിപ്പിച്ചിരുന്നു. മുരളിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി പോയിരുന്നു.  വിവാഹം  സ്വകാര്യമായൊരു ചടങ്ങായിരുന്നത് കൊണ്ട് അതിന് മുന്‍പ് പോയി കാണുകയായിരുന്നു എന്നാണ് താരം പറഞ്ഞത്.  പിന്നീടും  ഈ ചിത്രങ്ങലോക്കെ  സമൂഹമാധ്യമങ്ങളിലൂടെ വൈറലായി മാറിയിരുന്നു. വളരെ ഇമോഷണൽ ആയി തൊണ്ടയിടറി ആണ് മമ്മൂട്ടി ഇത്രയും സംസാരിക്കുന്നത്. മുരളിയെ കുറിച്ചും ഈ സൗഹൃദത്തെ കുറിച്ചും മുൻപും പല അഭിമുഖങ്ങളിലും മമ്മൂട്ടി തുറന്നു സംസാരിച്ചിട്ടുണ്ട്.