കൈയില്‍ വില്ലേന്തിയ ദ്രോണാചാര്യരെ മനസ്സിലായോ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണ്ടെത്തലോടെ നിരവധി പരീക്ഷണങ്ങളാണ് നടക്കുന്നത്. ആര്‍ക്കും ആരുടെ രൂപത്തിലേക്കും മാറാന്‍ എഐ എല്ലാവരെയും സഹായിക്കും. പക്ഷേ അതോടെ സത്യമേത് വ്യാജമേത് എന്നൊന്നും തിരിച്ചറിയാനും പറ്റാത്ത സ്ഥിതിയാണ്.

ഇപ്പോഴിതാ സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത് ഒരു ചിത്രമാണ്. കൈയില്‍ വില്ലുമേന്തി നില്‍ക്കുന്ന ദ്രോണാചാര്യരാണ് വൈറല്‍ ചിത്രത്തിലുള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് തയ്യാറാക്കിയ ചിത്രത്തിലുള്ളത് സാക്ഷാല്‍ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ ദ്രോണാചാര്യര്‍ ലുക്ക് സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്.

അതേസമയം, മമ്മൂട്ടിയാണ് ചിത്രത്തിലുള്ളതെന്ന് തിരിച്ചറിയുന്നില്ലെന്നും കമന്റുകളുണ്ട്. ചിത്രത്തിനെ പ്രശംസിക്കുന്നവരും ഏറെയാണ്. എന്നാല്‍ മെഗാസ്റ്റാറിന്റെ എഐ ചിത്രം തയ്യാറാക്കിയത് ആരാണെന്ന് വ്യക്തമല്ല.

നേരത്തെ എഐയില്‍ തയ്യാറാക്കിയ മമ്മൂട്ടിയുടെ ഗെയിം ഓഫ് ത്രോണ്‍സിലെ ലുക്കും ശ്രദ്ധേയമായിരുന്നു. ജോ ജോണ്‍ മുള്ളൂര്‍ എന്ന വ്യക്തിയാണ് മമ്മൂട്ടിയുടെ ചിത്രം തയ്യാറാക്കിയിരുന്നത്.