വിമർശകരുടെ വാ അടപ്പിച്ച് ദേവു, താരം പറഞ്ഞത് കേട്ടോ

സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ വ്യക്തിയാണ് ശ്രീദേവി എന്ന ദേവു. വൈബർ ഗുഡ് ദേവ് എന്നാണ് താരം സോഷ്യൽ മീഡിയയിൽ തന്റെ പേജിനും ചാനലിലും ഒക്കെ നൽകിയ പേര്. ഈ തവണത്തെ ബിഗ് ബോസ് മത്സരത്തിലും ദേവു പങ്കെടുത്തിരുന്നു. വളരെ പെട്ടന്ന് തന്നെ താരം പ്രേഷകരുടെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാൽ ബിഗ് ബോസ് പ്രേക്ഷകരെ ഒക്കെ ഏറ്റവും കൂടുതൽ ഞെട്ടിച്ച എവിക്ഷന് ആയിരുന്നു ദേവുവിന്റേത്. കാരണം മികച്ച പെർഫോമൻസ് കാഴ്ച വെച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ആണ് താരം അപ്രതീക്ഷിതമായി പരുപാടിയിൽ നിന്ന് പുറത്ത് വന്നത്. പുറത്ത് വന്നതിന് ശേഷവും ഡിസേർവിങ് അല്ലാത്ത എവിക്ഷൻ ആയിരുന്നു ഇത് എന്ന് ദേവ് പറഞ്ഞിരുന്നു.

ബിഗ് ബോസ്സിൽ നിന്ന് പുറത്ത് വന്നതിന് ശേഷവും ദേവു സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. തന്റെ വിശേഷങ്ങളും സന്തോഷങ്ങളും ചിത്രങ്ങളും എല്ലാം താരം മുടങ്ങാതെ ആരാധകരുമായി പങ്കു വെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം ദേവു പങ്കുവെച്ച തന്റെ ചിത്രങ്ങൾക്ക് ചില മോശം കമെന്റുകൾ ആണ് വന്നത്. ഫോട്ടോ കൊള്ളാം. പക്ഷെ വയർ അല്പം ചാടിയോ എന്നാണ് പലരും ചോദിച്ച ചോദ്യം. എന്നാൽ ദേവുവിന്റെ വസ്ത്ര ധാരണത്തെ വിമർശിച്ച് കൊണ്ട് നിരവധി കമെന്റുകളും സോഷ്യൽ മീഡിയയിൽ വന്നു. എന്നാൽ ഈ കമെന്റ് കണ്ടിട്ട് കൃത്യമായ മറുപടിയും നൽകാൻ ദേവു മറന്നില്ല. തന്നെ കളിയാക്കിവർക്ക് കൃത്യമായ മറുപടി തന്നെയാണ് ദേവ് നൽകിയത്.

എന്റെ വയര്‍ കണ്ട് ആകുലപ്പെടുന്ന കുറച്ച് സൊസൈറ്റി മുത്തുമണികളോട് വിനീതമായി ഒരൊറ്റ ചോദ്യം, ഞാന്‍ എപ്പോളാണ് നിങ്ങളുടെയൊക്കെ കുഞ്ഞമ്മയുടെ മോള്‍ ആയത് എന്നാണ് ദേവു തന്റെ വിമര്ശകരോട് ചോദിച്ചത്. അത് പോലെ തന്നെ ദേവുവിന്റെ വയർ കാണുന്ന തരത്തിൽ മനോഹരമായ ഒരു ചിത്രവും താരം പങ്കുവെച്ചിരുന്നു. അതോടെ നിരവധി പേരാണ് താരത്തിനെ പിൻതുണച്ച് കൊണ്ട് വന്നത്. എന്നാൽ ഡബിൾ മീനിംഗിൽ കമെന്റ് ഇട്ടവർക്ക് മറുപടി നൽകാനും ദേവു മറന്നില്ല.