‘വാലിബനും ജയിംസും’ ഒന്നിച്ചപ്പോള്‍!! ചിത്രം വൈറല്‍

മോഹന്‍ലാല്‍ നായകനായെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആരാധക പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന ചിത്രമാണ് വാലിബന്‍. തിയ്യേറ്ററിലെത്തിയ ചിതം മികച്ച പ്രതികരണമാണ് നേടുന്നത്. വാലിബന്‍ മികച്ച പ്രതികരണം നേടുമ്പോള്‍ ഒരു ചിത്രമാണ്…

മോഹന്‍ലാല്‍ നായകനായെത്തിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ട വാലിബന് തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ആരാധക പ്രതീക്ഷകള്‍ നിലനിര്‍ത്തുന്ന ചിത്രമാണ് വാലിബന്‍. തിയ്യേറ്ററിലെത്തിയ ചിതം മികച്ച പ്രതികരണമാണ് നേടുന്നത്. വാലിബന്‍ മികച്ച പ്രതികരണം നേടുമ്പോള്‍ ഒരു ചിത്രമാണ് സോഷ്യലിടത്ത് ശ്രദ്ധേയമാകുന്നത്. വാലിബന്‍ പ്രദര്‍ശനം തുടരുമ്പോള്‍ ദുബായില്‍ വച്ച് കണ്ടുമുട്ടിയിരിക്കുകയാണ് മോഹന്‍ലാലും മമ്മൂക്കയും. ‘വാലിബനും ജയിംസും’ ഒന്നിച്ചപ്പോള്‍ എന്നു പറഞ്ഞാണ് താരകുടുംബത്തിന്റെ ചിത്രം ശ്രദ്ധേയമാകുന്നത്.

മലൈക്കോട്ടൈ വാലിബന് മുന്‍പ് ലിജോ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം നന്‍പകല്‍ നേരത്തു മയക്കത്തിലെ കഥാപാത്രമായിരുന്നു ജെയിംസ്. വാലിബന്‍ തിയ്യേറ്ററില്‍ തകര്‍ക്കുമ്പോഴാണ് ജയിസും വാലിബനും ഒന്നിച്ച് കൂടിയിരിക്കുന്നത്.

അതേസമയം മമ്മൂട്ടി സ്വകാര്യ സന്ദര്‍ശനത്തിനായാണ് കുടുംബസമേതം ദുബായില്‍ എത്തിയിരിക്കുന്നത്. എമ്പുരാന്റെ പുതിയ ഷെഡ്യൂള്‍ ചിത്രീകരണത്തിന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടെയാണ് മോഹന്‍ലാല്‍ ദുബായിലെത്തിയിരിക്കുന്നത്.

ദുബായില്‍ വച്ചാണ് മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബന്‍ തിയ്യേറ്ററിലെത്തി കണ്ടത്. മൂന്നൂറില്‍പരം തിയറ്ററുകളിലാണ് വാലിബന്‍ റിലീസ് ചെയ്തത്. പുലര്‍ച്ചെ 6.30നാണ് ഫസ്റ്റ് ഷോ തുടങ്ങിയത്. കേരളത്തില്‍ മാത്രമല്ല വിദേശത്തും മികച്ച സ്‌ക്രീന്‍ കൗണ്ട് ആണ് വാലിബന് ഉള്ളത്. വിദേശത്ത് 59 രാജ്യങ്ങളില്‍ മലൈക്കോട്ടൈ വാലിബന്‍ എത്തുന്നുണ്ട്.

മല്ലന്മാരോടു യുദ്ധം ചെയ്ത് അവരെ തറപറ്റിക്കുന്ന മലൈക്കോട്ടൈ വാലിബനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തിയിരിക്കുന്നത്. വാലിബന്റെ ആശാനായിട്ടാണ് ഹരീഷ് പേരടി എത്തിയത്. മോഹന്‍ലാലിന്റെ ഗംഭീര ഫൈറ്റ് സീന്‍സും ലുക്കുമാണ് ചിത്രത്തിന്റെ പ്രത്യേകത.