സുരേഷ് ഗോപിയെ പിന്തുണച്ച് മമ്മൂട്ടിയും പൃഥ്വിരാജു൦; സോഷ്യൽ മീഡിയ പ്രചാരണം ഇങ്ങനെ

മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയതിന് തുടർന്ന് നടനും ബിജെപി എംപിയുമായ സുരേഷ് ഗോപി മാപ്പു പറഞ്ഞു . വിമർശനങ്ങൾ ശക്തമായി ഉയർന്നതിനെത്തുടർന്നാണ് സുരേഷ് ഗോപി മാപ്പു പറഞ്ഞത്. മാപ്പു പറഞ്ഞപ്പോഴും ചെയ്ത തീറ്റു എന്താണെന്ന് മനസിലായിട്ടില്ല എന്നിടത്താണ് തെറ്റുള്ളത്. അതേസമയം  മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയതിന് കേസ് നേരിടുന്ന സുരേഷ്‌ ഗോപിയെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള താരങ്ങള്‍ പിന്തുണച്ചു എന്ന് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നു . വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയാണ് ഈ വ്യാജപ്രചാരണം നടക്കുന്നത്. മമ്മൂട്ടി, പ്രിഥ്വിരാജ്, മഞ്ജുവാര്യര്‍ തുടങ്ങിയവര്‍ സുരേഷ് ഗോപിയെ പിന്തുണച്ചു എന്നാണ് പ്രചാരണം.മിന്നാരം എന്ന് പേരുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് പ്രധാനമായും ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നടക്കുന്നത്. ഈ ഒരു പേജ് മാത്രമല്ല നിരവധി പേജുകളാണ് സുരേഷ് ഗോപിയെ വെള്ളപൂശശാനായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്.  ‘സുരേഷ് ഗോപി വിവാദം; പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്, സുരേഷ് ഗോപി വിവാദം; തരം താഴരുത്, സുരേഷ് ഗോപി വിവാദം; കലക്കന്‍ മറുപടിയുമായി മഞ്ജുവാര്യര്‍’ എന്നിങ്ങനെയാണ് വിവിധ വീഡിയോകള്‍ക്കും പോസ്റ്റുകള്‍ക്കും നല്‍കിയിട്ടുള്ള തലക്കെട്ടുകളും തമ്പ്‌നയിലുകളും.

ഒറ്റ നോട്ടത്തില്‍ തന്നെ ഇത് വ്യാജമാണെന്ന് മനസ്സിലാകുമെങ്കിലും നിരവധി പേരാണ് ഈ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുകയും ഈ പ്രചരങ്ങള്‍ വിശ്വസിച്ച് കൊണ്ട് കമന്റ് ചെയ്തിരിക്കുന്നതും.കേസ് നേരിടുന്ന സുരേഷ് ഗോപിയെ മമ്മൂട്ടി പിന്തുണച്ചു എന്ന തരത്തില്‍ പ്രധാനമായും രണ്ട് വീഡിയോകളാണ് പ്രചരിക്കുന്നത്. കേരള ന്യൂസ്, മോളിവുഡ് ട്രെന്‍ഡിങ് എന്നീ യുട്യൂബ് ചാനലുകളിലാണ് ഇത്തരത്തിലുള്ള വീഡിയോകള്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഈ രണ്ട് വീഡിയോകളുടെ ലിങ്ക് മിന്നാരം എന്ന ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിരിക്കുന്നു.മമ്മൂട്ടിയുടെ പേരില്‍ പ്രചരിക്കുന്ന ഒരു വീഡിയോയില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടി മറ്റാരേയോ കുറിച്ച് പറഞ്ഞ കാര്യമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ‘തിളങ്ങി നിന്ന സമയത്താണ് അവര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്’ എന്ന് മാത്രം പറയുന്ന ഒരു ക്ലിപാണ് വീഡിയോയുടെ ആദ്യ ഭാഗത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷം വീഡിയോയില്‍ സുരേഷ്‌ഗോപിയെയും അദ്ദേഹത്തിന്റെ പുതിയ സിനിമ ഗരുഡനെയും പുകഴ്ത്തി മമ്മൂട്ടി സംസാരിച്ചു എന്ന് ഒരാള്‍ പറയുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഈ വിഡോയോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മമ്മൂട്ടിയുടെ ബൈറ്റ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ളതാണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകുന്നതാണ്. പ്രിത്വിരാജിന്റെയും മഞ്ജുവാര്യരുടെയും ഒക്കെ കാര്യത്തിലും ഇത് തന്നെയാണ് കാണാൻ സാധിക്കുന്നത്. ഏതോ ഒരു അവസരത്തിൽ മാധ്യമ പ്രവർത്തകരോട് ഞാനിവിടെ പ്രസ് കോൺഫെറൻസ് വിളിച്ചിട്ടല്ലോ എന്ന് പൃഥ്വിരാജ് പറയുന്നതിന്റെ സക്കന്റുകൾ മാത്രം ഉള്ള ഒരു ഭാഗവും പിന്നെ സുരേഷ് ഗോപിയെ ന്യായീകരിച്ചു കൊണ്ടുള്ള ഒരു സ്ത്രീയുടെ വോയിസ് ഓവറുമാണ് കേൾക്കാൻ സാധിക്കുന്നത്.  കാമറ കാണുമ്പോൾ ഉള്ള സുരേഷ് ഗോപിയുടെ പെർഫോമൻസ് സിനിമയിൽ മാത്രമല്ല എന്നാണ് പറയുന്നത്.

ഇതോടൊപ്പം സുരേഷ് ഗോപിയെ എതിർക്കുന്നവർക്കെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ അടക്കം നടക്കുന്നത്. എന്നാൽ ത്രിസൂറിൽ മാധ്യമ പ്രവർത്തകയെ അപമാനിച്ചതിന് പിന്നാലെ  വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുംവിമര്ശനങ്ങളുമൊക്കെ സുരേഷ് ഗോപിക്കെതിരെ ഒരു വിഭാഗം ഉയർത്തുന്നുണ്ട്.  ഇപ്പോഴും രഞ്ജി പണിക്കരുടെ കഥാപാത്രങ്ങളിൽ തന്നെയാണ് സുരേഷ് ഗോപിയെന്നാണ്  ചിലർ പറയുന്നത്. യഥാർത്ഥത്തിൽ സുരേഷ് ഗോപി അഭിനയിക്കുന്നതല്ല ഇപ്പോൾ കാനാൻ സാധിക്കുന്നത്. സുരേഷ് ഗോപിയുടെ ഉള്ളിൽ തന്നെയുള്ള ആൻഅഹന്ത അങ്ങനെ വെളിവാക്കുന്നതാണ്. അത് തന്നെയാണ് മാധ്യമപ്രവർത്തകയോട്  ആളാവാൻ നോക്കരുത് എന്ന സുരേഷ് ഗോപിയുടെ ആക്രോശം . താൻ ആണ് ആളെന്നും ബാക്കിയുള്ളവരൊക്കെ തന്റെ വിധേയർ ആണെന്നനുമാണ് സുരേഷ് ഗോപിയുടെ ചിന്തകൾ. അത്തരം ചിന്തയെ ആണ് സുരേഷ് ഗോപിയും മറ്റുള്ളവരും  ന്യായീകരിച്ചു കൊണ്ടിരിക്കുന്നത്. മറ്റൊരു കാര്യം വാത്സല്യം വാരിയെറിയുന്ന ഇതേ സുരേഷ് ഗോപി തന്നെ തന്റെ അടുത്തേക്ക് സ്നേഹപ്രകടനവുമായി എത്തുന്ന ഒരു ആരാധകനെ തട്ടി മാറ്റുന്നതും കാണാൻ സാധിക്കും. സ്ത്രീകളെ മാത്രം കാണുമ്പോൾ ഉണ്ടാകുന്ന പിതൃ വാത്സല്യവും രകർത്താവായി ചമയലും സ്ത്രീ വിരുദ്ധതയാണ് എന്നാണ് ഇവയൊക്കെ മനസിലാക്കുയന്നത്.