ഇടവേളയെടുക്കുന്നു, സ്വയം സുഖപ്പെടാനുള്ള യാത്രയിലാണെന്ന് അമൃത സുരേഷ്!! ഇനി എങ്കിലും ഒരാളുമായി അടുക്കുമ്പോള്‍ സൂക്ഷിക്കണമെന്ന് ആരാധകലോകം

മലയാളത്തിന്റെ പ്രിയ ഗായികയാണ് അമൃത സുരേഷ്. അടുത്തിടെയായി അമൃതയുടെ പ്രൊഫഷണല്‍ ജീവിതത്തേക്കാള്‍ കൂടുതല്‍ വാര്‍ത്തയാവുന്നത് താരത്തിന്റെ വ്യക്തിജീവിതമാണ്. കഴിഞ്ഞ വര്‍ഷമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ താരം വിവാഹം ചെയ്തത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലും…

മലയാളത്തിന്റെ പ്രിയ ഗായികയാണ് അമൃത സുരേഷ്. അടുത്തിടെയായി അമൃതയുടെ പ്രൊഫഷണല്‍ ജീവിതത്തേക്കാള്‍ കൂടുതല്‍ വാര്‍ത്തയാവുന്നത് താരത്തിന്റെ വ്യക്തിജീവിതമാണ്. കഴിഞ്ഞ വര്‍ഷമാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെ താരം വിവാഹം ചെയ്തത്. ഇതോടെയാണ് സോഷ്യല്‍ മീഡിയയിലും അമൃത നിറഞ്ഞുനില്‍ക്കാന്‍ തുടങ്ങിയത്.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. അമൃത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആത്മീയ യാത്രയിലാണ്. അമൃത തന്നെയാണ് ആത്മീയ യാത്രയുടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഇടവേളയെടുക്കുകയാണ് എന്ന് പറഞ്ഞാണ് അമൃത ചിത്രങ്ങള്‍ പങ്കുവച്ചത്. തന്റെ ഉന്മേഷം വീണ്ടെടുക്കാനുമുള്ള ഒരു യാത്രയിലാണ് താനെന്ന് അമൃത സുരേഷ് പറയുന്നു.
ജീവിതം മനോഹര നിമിഷങ്ങള്‍ നിറഞ്ഞ ഒരു യാത്രയാണെന്നും ആ യാത്രയിലെ ഓരോ നിമിഷവും താന്‍ ആസ്വദിക്കുകയാണെന്നും അമൃത പറയുന്നു. യാത്രാവിശേഷങ്ങളും കൂടുതല്‍ വിസ്മയകരമായ സംഗീതവുമായി താന്‍ മടങ്ങിവരുമെന്നും അതുവരെ കാത്തിരിക്കണമെന്നും അമൃത അഭ്യര്‍ത്ഥിച്ചു.

‘ഞാന്‍ ഇപ്പോഴും ഒരു ഇടവേളയിലാണ്. സ്വയം സുഖപ്പെടാനും റീചാജ് ചെയ്യാനും അന്തര്‍ യാത്രകളെ ചേര്‍ത്തു പിടിക്കാനും കുറച്ച് സമയം എടുക്കും. എന്റെ യാത്രകള്‍ ഇതില്‍ വളരെ പ്രധാനമാണ്. ഇതെനിക്ക് വളര്‍ച്ചയ്ക്കും സ്വയം പരിവേഷണത്തിനും ഉതകുന്നു. ഓര്‍ക്കുക ജീവിതം എന്നത് പ്രകാശപൂരിതമായ മനോഹര നിമിഷങ്ങള്‍ നിറഞ്ഞതാണ്. ഞാന്‍ അത് ആസ്വദിക്കുക ആണ്. ഞാന്‍ നിങ്ങളുടെ അടുത്തേക്ക് മടങ്ങി വരും. സംഗീതത്തിലെ അതിശയകരമായ നിമിഷങ്ങള്‍ നിങ്ങളുമായി പങ്കിടാന്‍’, അമൃത സുരേഷ് ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചു.

അതേസമയം, ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. പലരും ഗോപി സുന്ദറുമായി ബന്ധപ്പെടുത്തിയാണ് സൈബര്‍ ആക്രമണം നിറയുന്നത്. സുന്ദറുമായി താരം പിരിഞ്ഞെന്നും ആ വേദന മറക്കാനാണ് അമൃതയുടെ യാത്രയെന്നാണ് കമന്റുകളേറെയും. ദൈവത്തോട് പ്രാര്‍ഥിക്കുക എല്ലാം സഹിക്കാനുള്ള കരുത്ത് നല്‍കാന്‍, ഇനി എങ്കിലും ഒരാളുമായി അടുക്കുബോള്‍ ഒന്ന് സൂക്ഷിക്കുക’ എന്നൊക്കെയാണ് കമന്റുകള്‍ നിറയുന്നത്.