മമ്മൂക്ക ആട്ടം കണ്ടു… ഒരുപാട് ഇഷ്ടപ്പെട്ടു!! ആട്ടം ടീമിനെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി

Follow Us :

കലാഭവന്‍ ഷാജോണ്‍, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് ആട്ടം. തിയ്യേറ്ററില്‍ മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. ആനന്ദ് ഏകര്‍ഷിയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. വ്യത്യസ്തമായ പ്രമേയത്താലും അവതരണത്താലും നിറഞ്ഞ കൈയ്യടിയാണ് നേടുന്നത്. ഇപ്പോഴിതാ മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടിയും ചിത്രം കണ്ടിരിക്കുകയാണ്. ചിത്രം കാണുക മാത്രമല്ല അണിയറപ്രവര്‍ത്തകരെയെല്ലാം അഭിനന്ദിച്ചിരിക്കുകയാണ് മെഗാ താരം.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും മമ്മൂട്ടി സ്വന്തം വീട്ടിലേയ്ക്ക് വിളിച്ചുവരുത്തിയാണ് താരം അഭിനന്ദിച്ചത്. ചിത്രത്തിന്റെ സംവിധായകനായ ആനന്ദ് ഏകര്‍ഷിയാണ് മമ്മൂട്ടിയുടെ വീട് സന്ദര്‍ശിച്ച ചിത്രവും പങ്കുവച്ച് മെഗാസ്റ്റാറിന്റെ അഭിനന്ദനവും പങ്കുവച്ചത്.

മമ്മൂക്ക ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ക്ക് തീര്‍ത്താല്‍ തീരാത്ത നന്ദിയാണ്.
ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക് വരാന്‍ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങള്‍ക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകള്‍ എടുത്തു. ഇതെല്ലാം ഞങ്ങള്‍ക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് ‘നല്ല സിനിമയാണ് ‘ എന്ന് സാക്ഷാല്‍ മമ്മൂക്ക പറഞ്ഞപ്പോള്‍ ഞങ്ങള്‍ വീണ്ടും ഓര്‍ത്തു – സുകൃതം!

ആട്ടം കാണാത്തവര്‍ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളില്‍ കാണണം എന്ന് ഞങ്ങള്‍ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. Vinay forrt’ നെ മിസ്സ് ചെയ്തു. ഷൂട്ടിലാണ്. മമ്മൂക്ക’യ്ക്ക് സിനിമ കാണാന്‍ കാര്യങ്ങള്‍ ഒരുക്കിയ ശാജോണ്‍ ചേട്ടന് ആയിരം ഉമ്മകള്‍ എന്നു പറഞ്ഞാണ് ആനന്ദിന്റെ കുറിപ്പ്.