സുനിച്ചന്‍ ഷാര്‍ജയിലാണ്..വേര്‍പിരിയുമ്പോള്‍ എല്ലാവരോടും പറയും!! മഞ്ജു സുനിച്ചന്‍

വെറുതെയല്ല ഭാര്യ ടെലിവിഷന്‍ ഷോയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മഞ്ജു സുനിച്ചന്‍. ഷോയില്‍ നിന്നും മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ചുവടുവയ്ക്കാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയിലും വൈറല്‍ താരമാണ് മഞ്ജു. എല്ലാ വിശേഷങ്ങളും…

വെറുതെയല്ല ഭാര്യ ടെലിവിഷന്‍ ഷോയിലൂടെ ഏറെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി മഞ്ജു സുനിച്ചന്‍. ഷോയില്‍ നിന്നും മിനിസ്‌ക്രീനിലേക്കും ബിഗ് സ്‌ക്രീനിലേക്കും ചുവടുവയ്ക്കാന്‍ താരത്തിനായി. സോഷ്യല്‍ മീഡിയയിലും വൈറല്‍ താരമാണ് മഞ്ജു. എല്ലാ വിശേഷങ്ങളും താരം യൂടുബിലൂടെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.

അടുത്തിടെയായി താരത്തിന്റെ കൂടെ ഭര്‍ത്താവ് സുനിച്ചനെ കാണാറില്ല. ഇരുവരും തമ്മില്‍ സ്വരചേര്‍ച്ചയിലല്ലെന്നും പിരിഞ്ഞെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്. അടുത്തിടെ നടന്ന പുതിയ വീടിന്റെ പാലുകാച്ചലിലും സുനിച്ചനെ കണ്ടില്ല. അതൊക്കെയാണ് ഗോസിപ്പുകള്‍ക്ക് കാരണമായത്. ഇപ്പോഴിതാ ആരാധകരോട് ഭര്‍ത്താവിനെ കുറിച്ച് പങ്കുവയ്ക്കുകയാണ് മഞ്ജു.

താനും സുനിച്ചനുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്ന് മഞ്ജു പറയുന്നു. സുഹൃത്ത് സിമിയ്‌ക്കൊപ്പം വീഡിയോയിലെത്തിയാണ് മഞ്ജു കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഞങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളൊന്നും ഇല്ല. ഞങ്ങള്‍ ഇപ്പോഴും ഭാര്യയും ഭര്‍ത്താവുമാണ്. വേര്‍പിരിഞ്ഞിട്ടില്ല. വേര്‍പിരിയുമ്പോള്‍ എല്ലാവരോടും പറയും. ഇപ്പോള്‍ എല്ലാം നന്നായി പോകുന്നെന്ന് മഞ്ജു പറയുന്നു.

സുനിച്ചന്‍ ഇപ്പോള്‍ ഷാര്‍ജയിലാണ്. ഇവിടെ ഇല്ലാത്തതുകൊണ്ടാണ് ആരോപണങ്ങള്‍ നിറയുന്നത്. തങ്ങള്‍ തമ്മില്‍ വിഷയങ്ങളൊന്നുമില്ല. തങ്ങള്‍ എല്ലാ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. ഡിവോഴ്‌സ് ആകാന്‍ ചാന്‍സില്ല. അങ്ങനെ ഞങ്ങള്‍ ആലോചിച്ചിട്ടും ഇല്ലെന്നും ആരാധകരുടെ ചോദ്യത്തിന് ഉത്തരമായി മഞ്ജു പറയുന്നു.

ബോഡി ഷെയിമിങ് കമന്റുകളെ കുറിച്ചും മഞ്ജു പറയുന്നുണ്ട്. ബോഡി ഷെയിമിങ് കമന്റുകള്‍ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഒരാളുടെ മുഖത്തുനോക്കി, ശവം, തടിച്ചി എന്നൊക്കെ പറയുമ്പോള്‍ ഉറപ്പായും വിഷമം തോന്നും. പക്ഷേ നിരന്തരം കേള്‍ക്കുമ്പോള്‍ നമ്മള്‍ അതിനോട് കൂടിച്ചേരും. എല്ലാവര്‍ക്കും ഇന്‍ഫോരിയോരിറ്റി കോംപ്ലക്‌സ് ഉണ്ടാകും. കാരണം ചെറുപ്പം മുതല്‍ കേള്‍ക്കുന്നതല്ലേ ഇതൊക്കെ. ഡാര്‍ക്ക് സ്‌കിന്‍ ടോണുള്ള ഒരാള്‍ ഫില്‍ട്ടറിട്ടാല്‍ അപ്പോള്‍ നിങ്ങള്‍ ചീത്ത പറയും. അവര്‍ ഫില്‍ട്ടര്‍ ഇടുന്നതിന് കാരണം നിങ്ങളാണ്. കാരണം അവള്‍ കൊള്ളില്ലെന്ന് നിങ്ങള്‍ പറയുന്നതുകൊണ്ടാണെന്നും താരം പറയുന്നു.