ഇത് നമ്മള്‍ കാണാത്ത മൈക്കിളപ്പന്‍..! വൈറലായി മമ്മൂക്കയുടെ ചിത്രങ്ങള്‍..!

ബിഗ് ബി എന്ന സിനിമയ്ക്ക് ശേഷം ബിലാലിനായി കാത്തിരുന്ന ആരാധകരിലേക്കാണ് മമ്മൂട്ടി-അമല്‍നീരദ് കൂട്ടുകെട്ട് ഭീഷ്മപര്‍വ്വം എന്ന സിനിമയുമായി എത്തിയത്. എന്നാല്‍ ബിലാലിന് വേണ്ടി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് ഭീഷ്മനല്‍കിയത് വലിയൊരു തീയറ്റര്‍ അനുഭവം തന്നെയായിരുന്നു. മാര്‍ച്ച് മൂന്നിന് പുറത്തിറങ്ങിയ ചിത്രം വലിയ ഹിറ്റായി മാറി.. തിരക്കഥ നട്ടെല്ലാക്കി സിനിമ ഒരുക്കിയ അമല്‍ നീരദിനേയും മൈക്കിളപ്പനായി അഭിനയിച്ച തകര്‍ത്ത മമ്മൂക്കയേയും മറ്റ് പ്രധാന കഥാപാത്രങ്ങളേയും പ്രേക്ഷകര്‍ വാനോളം പുകഴ്ത്തി.

പ്രഖ്യാപനം മുതല്‍ തന്നെ ശ്രദ്ധ നേടിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. മമ്മൂട്ടിയും അമല്‍ നീരദും ഒരുമിച്ച് എത്തുന്നു എന്നറിഞ്ഞപ്പോള്‍ തന്നെ പ്രേക്ഷകര്‍ ത്രില്ലടിച്ചിരിക്കുകയായിരുന്നു. കാത്തിരിപ്പും പ്രതീക്ഷയും ഒന്നും വെറുതെയായില്ല.. ഒരു വമ്പന്‍ ഹിറ്റായി സിനിമ മാറി. ചിത്രത്തില്‍ മമ്മൂക്കയുടെ മാസ് ലുക്കും ആക്ഷന്‍സും ഡയലോഗുകളും തന്നെയായിരുന്നു സിനിമയുടെ പ്രധാന ആകര്‍ഷണം. താടിയും മുടിയും നീട്ടി മൈക്കിളപ്പനായി എത്തിയ മമ്മൂക്ക വീണ്ടും തന്റെ കഴിവ് തെളിയിച്ചു.. സിനിമ ഇറങ്ങി മാസങ്ങള്‍ പിന്നിട്ടിട്ടും മൈക്കിള്‍ അപ്പന്‍ തരംഗം സോഷ്യല്‍ മീഡിയയില്‍ തീരുന്നില്ല..

ഇപ്പോഴിതാ അധികമാരും കാണാത്ത മൈക്കിളപ്പന്റെ കുറച്ച് ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. താടിയും മീശയും വളര്‍ത്തി ഒരു സിഗരറ്റും കത്തിച്ച് പിടിച്ച് കലിപ്പ് സീനിലാണ് മമ്മൂക്ക എത്തിയിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ ഷഹീന്‍ താഹ പങ്കുവെച്ച ഈ ഫോട്ടോളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുന്നത്.

അതേസമയം, ഭീഷ്മപര്‍വ്വം, സിബിഐ 5 ദ ബ്രെയിന്‍ എന്നീ സിനിമകള്‍ക്ക് ശേഷം മമ്മൂക്ക നായകനായി നവാഗത സംവിധായിക രത്തീന സംവിധാനം ചെയ്യുന്ന പുഴു എന്ന ചിത്രം പ്രേക്ഷകരിലേക്ക് എത്തുകയാണ്. വില്ലന്‍ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത് എന്നറിഞ്ഞതോടെ വലിയ ആവേശത്തിലാണ് ആരാധകര്‍.

Previous articleദിലീപിന്റെ ഫോണിലെ ദൃശ്യങ്ങളും സന്ദേശങ്ങളും കണ്ട് മഞ്ജു വാര്യര്‍ ഞെട്ടി..! ഫോണ്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു..!
Next articleതോക്കെടുത്തു..! പ്രൊഫൈല്‍ പിക്ച്ചര്‍ മാറ്റി മമ്മൂക്ക…! ഇനി മണിക്കൂറുകള്‍ മാത്രം..!