ഇത്തവണയും അവാർഡ് മമ്മൂട്ടിക്കോ? ഭ്രമയുഗത്തിന്റെ പുത്തൻ വിവരങ്ങൾ

മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ സെന്‍സറിങ് ഈ വര്‍ഷം തന്നെ നടത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത് .മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗത്തിന്റെ സെന്‍സറിങ്…

മറ്റൊരു മമ്മൂട്ടി ചിത്രത്തിന്റെ സെന്‍സറിങ് ഈ വര്‍ഷം തന്നെ നടത്താനുള്ള നീക്കങ്ങള്‍ നടത്തുന്നു എന്ന സൂചനകളാണ് ഇപ്പോൾ പുറത്തു വരുന്നത് .മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ഭ്രമയുഗത്തിന്റെ സെന്‍സറിങ് ഈ വര്‍ഷം നടക്കുമെന്നാണ് വിവരം.  ഭ്രമയുഗത്തിൻ്റെ പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.   അങ്ങനെ വന്നാല്‍ ഈ വര്‍ഷത്തെ അവാര്‍ഡിനായി പരിഗണിക്കപ്പെടുന്ന മമ്മൂട്ടി സിനിമകള്‍ക്കൊപ്പം ഭ്രമയുഗവും സ്ഥാനം പിടിച്ചേക്കും. അങ്ങനെ വന്നാല്‍ കാതല്‍ ദി കോര്‍, കണ്ണൂര്‍ സ്‌ക്വാഡ്, ഭ്രമയുഗം എന്നീ സിനിമകളിലെ പ്രകടനത്തിനു മമ്മൂട്ടി അവാര്‍ഡിന് അര്‍ഹനാകാനുള്ള സാധ്യതയും കൂടുതലാണ്. വൈ നോട്ട് സ്റ്റുഡിയോസും നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മിക്കുന്ന ആദ്യ മലയാള സിനിമയാണ് ഭ്രമയുഗം. ഹൊറര്‍ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രീകരിക്കുന്നത്.നൂറു വർഷത്തോളം പഴക്കമുള്ള ഒരു പ്രേതകഥയാണ് ഭ്രമയുഗത്തിന്റേതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് ഇതിനാടകം ശ്രദ്ധ നേടി കഴിഞ്ഞു. ഓഗസ്റ്റ് 17ന് ചിത്രീകരണം ആരംഭിച്ച ഭ്രമയുഗം, കൊച്ചിയിലും ഒറ്റപ്പാലത്തും അതിരപ്പിള്ളിയിലുമാണ് പൂർത്തീകരിച്ചത്.  5 ഭാഷകളിലായി പുറത്തിറങ്ങുന്ന ചിത്രം മമ്മൂട്ടിയുടെ ആദ്യ പാൻ ഇന്ത്യൻ സിനിമയാണെന്നും,

ചിത്രം മുഴുവനായും ബ്ളാക് ആൻഡ് വൈറ്റിലാണെന്നുമാണ് റിപ്പോർട്ടുകൾ വ്യകതമാകുന്നത്. 40വർഷത്തിനടുത്ത് ആദ്യമായിട്ടായിരിക്കും ഒരു ചിത്രം ബ്ലാക്ക് & വൈറ്റിൽ റിലീസ് ആവാൻ പോവുന്നതെന്നാണ് സോഷ്യൽ മീഡിയ ചിത്രത്തെ കുറിച്ച് പറയുന്നത്. എന്നാൽ ശവം എന്ന സിനിമയും ചില ബംഗാളി ചിത്രങ്ങളും സമീപകാലത്ത് ഇത്തരത്തിൽ ഇറങ്ങിയിട്ടുണ്ടെന്ന് മറ്റു ചിലരും അഭിപ്രായപ്പെടുന്നുണ്ട്. ആകാംഷ ഇരട്ടിയാക്കുന്ന തരത്തിലായിരുന്നു ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്കും, ടൈറ്റിൽ പോസ്റ്ററും പുറത്തു വന്നത്. കേവലം ഒരു പോസ്റ്റർ കൊണ്ട് മാത്രം ഹൈപ്പ് കേറ്റുന്ന മമ്മൂട്ടി മാജിക്‌ ഇവിടെയും ആവർത്തിച്ചിരുന്നു. അതേസമയം, സിനിമയുടെ ഷൂട്ട് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. അതുകൊണ്ട് തന്നെ പുതിയ അപ്‌ഡേറ്റുകൾ വൈകാതെ തന്നെ പുറത്തു വരുമെന്നാണ് പ്രേക്ഷകർ വിലയിരുത്തുന്നത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിക്കുന്നു.

ഭൂതകാലം’ എന്ന ഹൊറർ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനമുറപ്പിച്ച യുവ സംവിധായകനാണ് രാഹുൽ സദാശിവൻ. മലയാളം അത് വരെ കണ്ടു ശീലിച്ച പരമ്പരാഗത ഹൊറർ സിനിമകളിൽ നിന്നും വ്യത്യസത്യമായിരുന്നു ഷെയ്ൻ നിഗവും രേവതിയും മുഖ്യ കഥാപാത്രങ്ങളായെത്തിയ ഭൂതകാലം. അത് കൊണ്ടുതന്നെ  പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ബഹുഭാഷാ സിനിമയാണ് ‘ഭ്രമയുഗം’. സെപ്റ്റംബറിൽ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയത് മുതൽ ആരാധകർ ആവേശത്തിലാണ്.  ‘കണ്ണൂർ സ്ക്വാഡ്’, കാതൽ ദി കോർ  ഉൾപ്പെടെയുള്ള മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളുടെ തുടർച്ചയായാണ് പ്രേക്ഷകർ ‘ഭ്രമയുഗം’ത്തെ നോക്കിക്കാണുന്നത്. അതെ സമയം കാതൽ ദി കോർ ആണ് മമ്മൂട്ടിയുടേതായി അവസാനം റിലീസ് ചെയ്ത സിനിമ. ജിയോ ബേബി സംവിദ്ധാനം ചെയ്ത ചിത്രം ഇപ്പോഴും തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അതേസമയം   നന്‍പകല്‍ നേരത്ത് മയക്കത്തിലൂടെ പോയവര്‍ഷത്തെ മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കിയിരുന്നു. കണ്ണൂര്‍ സ്‌ക്വാഡ്, കാതല്‍ എന്നീ ചിത്രങ്ങളിലൂടെ ഈ വര്‍ഷവും മമ്മൂട്ടി ഞെട്ടിച്ചിരിക്കുകയാണ്. ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ അതും മമ്മൂട്ടിക്ക് തന്നെ കിട്ടാനുള്ള സാധ്യതയുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്.