Film News

5 കോടി മുടക്കിയ മമ്മൂട്ടി  ചിത്രം ‘കാതൽ’ ഇപ്പോൾ നേടിയിരിക്കുന്ന കളക്ഷൻ ഇങ്ങനെ

ഇപ്പോൾ തീയറ്ററുകൾ കയ്യെടുക്കുകയാണ് മമ്മൂട്ടി  ചിത്രമായ ‘കാതൽ ദി കോർ’,ചിത്രം  ഇപ്പോൾ ഗംഭീരപ്രേഷക പ്രതികരണം നേടി മുന്നേറുകയാണ്, വെറും അഞ്ചു കോടിക്ക് താഴെ  മുടക്കിയ ഈ ചിത്രം ഇപ്പോൾ ഇരട്ടിയായി 10 കോടി നേടിയിരിക്കുകയാണ്, ചിത്രത്തിന്റെ ആഗോള കളക്ഷൻ അനുസരിച്ചു ഇപ്പോൾ 10 കോടി നേടിയിരിക്കുന്നു എന്നാണ് ബോക്സോഫീസ് കണക്കുകൾ പറയുന്നത്. ചിത്രം കേരളത്തിൽ നിന്നും മാത്രം 7 .5 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്.

ആദ്യം ചുരുക്കം ചില തീയറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം രണ്ടാം വാരം ആയപ്പോളേക്കും 150 നു മുകളിൽ തീയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജർമ്മനി, യു കെ, ബെൽജിയം , നോർവേ എന്നിവിടങ്ങളിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്, ഓസ്ട്രലിയിൽ ഡിസംബർ 7 നെ ചിത്രം റിലീസ് ചെയ്‌യും, ഇപ്പോൾ മമ്മൂട്ടിയുടെ മിക്ക ചിത്രങ്ങളും വമ്പൻ ഹിറ്റുകൾ ആണ് നേടിയിരിക്കുന്നത് അതുപോലെ തന്നെ വമ്പൻ ഹിറ്റ്‌ലേക്ക് കുതിക്കുകയാണ് കാതൽ ദി കോറും

മമ്മൂട്ടിയും, ജ്യോതികയും ജോഡി ആയി എത്തുന്ന ഈ ചിത്രം ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ഏർപെടുത്തിയെങ്കിലും യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായി റിലീസ് ചെയ്യുന്നുണ്ട്, കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രം ഓസ്ട്രലിയൻ വിതരണാവകാശമായ ബിഗ് ബഡ്ജറ്റ്  ഹിന്ദി, തെലുങ്ക് സിനിമയുടെ വിതരണക്കാരായ സതേൺ  സ്റ്റാർ വമ്പൻ തുകയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന് പ്രശംസിച്ചു മലയാളത്തിൽ നിന്നും മാത്രമല്ല മറ്റു ഭാഷകളിലെയും ആളുകൾ  രംഗത്ത് എത്തുന്നുണ്ട്

 

 

Suji