Categories: Film News

‘ബസൂക്ക’ ത്രില്ലറുമായി മമ്മൂട്ടി വീണ്ടുമെത്തുന്നു!!

വീണ്ടും ത്രില്ലറുമായി മമ്മൂട്ടിയെത്തുന്നു. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, ജിനു വി എബ്രഹാം എന്നിവർക്കൊപ്പം സരിഗമയും ചേർന്ന് നിർമ്മിക്കുന്ന സിനിമയ്ക്ക് ‘ബസൂക്ക’ എന്നാണ് പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു. തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകൻ ഡിനോ ഡെന്നിസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും ഡിനോയുടേത് തന്നെയാണ്.ചിത്രത്തിന്റെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും.മമ്മൂട്ടിക്കൊപ്പം ഗൗതം മേനോൻ, ഷൈൻ ടോം ചാക്കോ തുടങ്ങിയവരും ചിത്രത്തിലൂണ്ട്.ഇവരെ കൂടാതെ ചിത്രത്തിൽ ജയറാം, ആസിഫ് അലി, ആന്റണി വർഗീസ് എന്നിവർഭാഗമാകും എന്നും റിപ്പോർട്ടുകളുണ്ട്.

ചിത്രം ഒരു മൈൻഡ് ഗെയിം ത്രില്ലറാണെന്നും മലയാളത്തിൽ ഇതുവരെ ഉണ്ടാവാത്ത തരം ജോണറിൽ ഉള്ള സിനിമ ആവും ഇതെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. നിമിഷ് രവിയാകും ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്ന സിനിമയുടെ ചിത്രസംയോജനം നിഷാദ് യൂസഫാണ്. അനീസ് നാടോടി കലാസംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം മിഥുൻ മുകുന്ദൻ നിർവഹിക്കുന്നു. സിനിമയുടെ ചിത്രീകരണം ഏപ്രിൽ 15 ന് വിഷു ദിനത്തിൽ ആരംഭിക്കുമെന്നാണ് വിവരം

Aiswarya Aishu